കൊച്ചി: അച്ചടക്കമില്ലായ്മയുടെ പേരിൽ ചലച്ചിത്ര താരം ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടന ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. താരസംഘടനയായ “അമ്മ’ ഇടപെട്ടാണ് ഷെയ്ൻ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചത്. സമാന കുറ്റത്തിന് വിലക്ക് നേരിടുന്ന നടൻ ശ്രീനാഥ് ഭാസിയുടെ സംഘടനാ അംഗത്വ അപേക്ഷയിൽ ശനിയാഴ്ച തീരുമാനമെടുക്കുമെന്ന് “അമ്മ’ അറിയിച്ചു. ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ശ്രീനാഥ് ഭാസിയും ഷെയ്ൻ നിഗവും ഉണ്ടാക്കിയതിനെത്തുടർന്നാണ് നിര്‍മാതാക്കളുടെ സംഘടന ഇവർക്കെതിരെ നടപടി എടുത്തത്. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കിയിരുന്നു. സോഫിയ പോൾ നിർമിക്കുന്ന ചിത്രം “ആർഡിഎക്സി’ന്റെ സെറ്റിൽ ബഹളമുണ്ടാക്കിയെന്നും ചിത്രത്തിന്റെ തിരക്കഥയിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ട് ഷൂട്ടിംഗ് അലങ്കോലമാക്കിയെന്നുമാണ് ഷെയ്നിനെതിരായ പരാതി. ഒരേസമയത്ത് ഷൂട്ടിംഗ് നടക്കുന്ന നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ കരാറിൽ ഏർപ്പെട്ട് നിർമാതാക്കളെ ബുദ്ധിമുട്ടിച്ചെന്നാണ് ഭാസിക്കെതിരായ പരാതി.
Read MoreTag: shane nigam
ആ നടന് തയ്യാറാണെങ്കില്‍ പെട്ടെന്ന് തന്നെ വിവാഹം കഴിക്കും ! മലയാള സിനിമയില്‍ തന്റെ ക്രഷിനെ വെളിപ്പെടുത്തി ഹനാന്…
കല്ലുംമുള്ളും നിറഞ്ഞ ജീവിതസാഹചര്യത്തിലൂടെ വന്ന് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച പെണ്‍കുട്ടിയാണ് ഹനാന്. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വേണ്ടി മീന്‍ കച്ചവടം നടത്തിയ ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ രീതിയില്‍ മലയാളികള്‍ ഏറ്റെടുത്തിരുന്നു. പിന്നീട് മോഡലിംഗ് രംഗത്തും വലിയ രീതിയില്‍ താരം ശ്രദ്ധിക്കപ്പെട്ടു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് താരം ഒരു വാഹനാപകടത്തില്‍ പെട്ടിരുന്നു. എഴുന്നേറ്റ് നടക്കാന്‍ പോലും ഇനി സാധിക്കില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ചുറുചുറുക്കോടെ വീണ്ടും വര്‍ക്ക് ഔട്ട് വീഡിയോ ഒക്കെ ആയി എത്തിയിരിക്കുകയാണ് താരം. ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ തേടുന്നത്. തനിക്ക് ക്രഷ് തോന്നിയ ഒരു നടനെ കുറിച്ച് പറയുവാന്‍ ആയിരുന്നു നടിയോട് ആവശ്യപ്പെട്ടത്. ഷെയിന്‍ നിഗം എന്ന നടനോട് ക്രഷ് തോന്നിയിട്ടുണ്ട് എന്നാണ് ഹനാന് പറയുന്നത്. അദ്ദേഹത്തിന് ഇഷ്ടമാണ് എങ്കില്‍ വിവാഹം…
Read Moreഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഇതുവരെ എത്തിയില്ല ! ഇനി ഷെയ്ന് നിഗവുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
ഷെയ്ന് നിഗവുമായി ഇനി യാതൊരുവിധ ചര്‍ച്ചയ്ക്കുമില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഷെയ്ന് എത്തിയിട്ടില്ല. ഷെയ്നുമായുള്ള നിസഹകരണം തുടരാനാണ് അസോസിയേഷന്റെ തീരുമാനം. അതേസമയം ഷെയ്ന് വിഷയം ഒമ്പതിന് നടക്കുന്ന അമ്മ എക്സിക്യുട്ടീവ് യോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ മാസം 19-ാം തീയതി ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ജനുവരി അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ ഷെയ്ന് നിഗമിന് കത്തയച്ചത്. എന്നാല്‍ കത്തിന് ഷെയ്ന് മറുപടി നല്‍കുകയോ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ല. ഷെയ്നിന്റെത് മാന്യതയില്ലാത്ത നടപടിയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വ്യക്തമാക്കി. ഷെയ്നുമായുള്ള നിസഹകരണം തുടരാനാണ് അസോസിയേഷന്റെ തീരുമാനം. ഉല്ലാസം സിനിമയുടെ മുഴുവന്‍ തുകയും ഷെയിന്‍ കൈപ്പറ്റിയതാണെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. അതേസമയം ഷെയ്ന് വിഷയത്തില്‍ ഒമ്പതിന് നടക്കുന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.എന്നാല്‍ ഷെയിന്‍ ഇക്കാര്യത്തെക്കുറിച്ച്…
Read Moreഇത് ഒരു നടയ്ക്കു പോകില്ല ! ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് ഷെയ്ന് നിഗം;യുവ നടന് വീണ്ടും തലവേദന സൃഷ്ടിക്കുന്നു…
നിര്‍മാതാക്കളുമായുള്ള തര്‍ക്കം അത്ര പെട്ടെന്ന് അവസാനിപ്പിക്കില്ലെന്ന സൂചനയുമായി നടന് ഷെയ്ന് നിഗം. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുകയാണ് നടന്. ജനുവരി അഞ്ചിന് ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നാണ് മുന്‍പ് പ്രശ്ന പരിഹാരത്തിനായി നിര്‍മ്മാതാക്കള്‍ മുന്നോട്ടുവച്ച ആവശ്യം. കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്നാണ് ഷെയ്ന്റെ നിലപാട്. ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ നടനുമായി ഒരു തുടര്‍ ചര്ച്ചകള്ക്കുമില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരാളെ വച്ച് ഡബ്ബിംഗ് പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് സംഘടന. കഴിഞ്ഞ മാസം 19ന് ചേര്‍ന്ന പ്രെഡ്യുസേഴ്സ് അസോസിയേഷന് നിര്‍വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഷെയ്ന് നിഗത്തിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ കത്ത് നല്കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഷെയ്ന് മറുപടി നല്‍കാതിരുന്നതോടെയാണ് മൂന്നു ദിവസത്തിനകം ഡബ്ബിംഗ് പൂര്‍ത്തിയാക്കാണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടത്. പ്രതിഫല തര്‍ക്കത്തില്‍ അമ്മയും നിര്‍മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന്…
Read Moreഅമ്മ ഷെയ്ന് നിഗത്തെ വിളിച്ചു വരുത്തും ! നിലപാടറിഞ്ഞതിനു ശേഷം മാത്രം നിര്‍മാതാക്കളുമായി ചര്‍ച്ച; ഒമ്പതാം തീയതി നടക്കുന്ന എക്സിക്യൂട്ടീവ് യോഗം നിര്‍ണായകമാവും…
നടന് ഷെയ്ന് നിഗവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച് താരസംഘടനയായ അമ്മ. അടുത്ത ജനുവരി ഒന്‍പതിന് കൊച്ചിയില്‍ ചേരുന്ന നിര്‍ണായക എക്സിക്യൂട്ടീവ് യോഗത്തില്‍ ഷെയ്ന് വിഷയം ചര്‍ച്ച ചെയ്യും. ഇതിനായി അമ്മ സംഘടന ഷെയ്ന് നിഗത്തെ വിളിപ്പിക്കും. ഷെയ്നുമായി ചര്‍ച്ച നടത്തിയതിനു ശേഷം അമ്മ നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തും. ഷെയ്നുമായി ഇനി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന കട്ടായം പറഞ്ഞതോടെയാണ് അമ്മയുടെ ഇടപെടല്‍. പ്രശ്നം നടക്കുന്നതിനിടെ അമ്മ പ്രസിഡന്റ് മോഹന്‍ ലാല്‍ സ്ഥലത്ത് ഇല്ലാതെ വന്നതോടെയാണ് പ്രശ്നപരിഹാര ചര്‍ച്ച നീണ്ടുപോയത്. അതേസമയം മനോരോഗി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഷെയ്ന് രംഗത്തെത്തിയിരുന്നു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ച കത്തിലാണ് ഷെയ്ന് ഇന്നലെ ഖേദം പ്രകടിപ്പിച്ചത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ വെച്ച് ഷെയ്ന് നടത്തിയ വിവാദ പരാമര്‍ശം പ്രശ്നം രൂക്ഷമാക്കിയിരുന്നു.അമ്മ നടത്തുന്ന ചര്‍ച്ചയില്‍ ഷെയ്നില്…
Read Moreഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ല; ഷെയ്ൻ നിഗത്തിന്റെ വിലക്കിൽ മാറ്റമില്ലെന്ന് ഫിലിം ചേംബർ
കൊച്ചി: നടൻ ഷെയ്ൻ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബർ. നിർമാതാക്കൾക്കെതിരായ ഷെയ്ന്റെ പരാമർശം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ല. മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും ഷെയ്ൻ മാറ്റാമെന്നും ഫിലിം ചേംബർ ഭാരവാഹികൾ പറഞ്ഞു. ഷെയ്നെ സിനിമയിൽ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് നൽകിയ കത്ത് പിൻവലിക്കേണ്ടെന്നും തീരുമാനിച്ചു. വിലക്ക് നീക്കുന്ന കാര്യത്തിൽ അമ്മയുടെയും ഫെഫ്കയുടെയും പ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. ഒത്തുതീർപ്പ് നീക്കം തുടരുന്നതിനിടെ പ്രകോപനകരമായ പ്രസ്താവനയുമായി ഷെയ്ൻ രംഗത്തെത്തുകയായിരുന്നു.
Read Moreനിർമാതാക്കൾക്ക് മനോരോഗമെന്ന പരാമർശത്തിൽ മാപ്പു പറഞ്ഞ് ഷെയ്ൻ നിഗം
കൊച്ചി: നിർമാതാക്കൾക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് നടൻ ഷെയ്ൻ നിഗം. ഫേസ്ബുക്ക് പേജിലൂടെയാണ് വിവാദ പരാമർശത്തിന് ഷെയ്ൻ മാപ്പപേക്ഷ നടത്തിയത്. ഐഎഫ്എഫ്കെ വേദിയിൽ വച്ച് നടത്തിയ പ്രസ്താവന വലിയ തോതിൽ തെറ്റിധരിക്കപ്പെട്ടെന്ന് ഷെയ്ൻ കുറിച്ചു. സിനിമയിൽ വിലക്കുകല്പിച്ച നിർമാതാക്കൾക്ക് മനോരോഗമാണോ മനോവിഷമമാണോ എന്ന ഷെയ്നിന്റെ പരാമർശമാണ് വിവാദമായത്. സിനിമ മുടങ്ങിയതിൽ നിർമാതാക്കളുടെ മനോവിഷമത്തെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു രാജ്യാന്തര ചലച്ചിത്രമേളയ്ക്കെത്തിയ നടന്റെ വിവാദപ്രതികരണം. നിർമ്മാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ എന്ന് ചോദിച്ചത് സത്യമാണെന്നും സ്വതസിദ്ധമായ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയതെന്നും ഷെയ്ൻ വ്യക്തമാക്കി. ആ വാക്കുകളിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നുവെന്ന് കുറിച്ച ഷെയ്ൻ തന്നെക്കുറിച്ച് നിർമാതാക്കൾ മുൻപ് പറഞ്ഞ വാക്കുകളൊന്നും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് വിശ്വാസമെന്നും പറയുന്നുണ്ട്. അന്ന് താൻ ക്ഷമിച്ചപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഉള്ളതെന്നും ക്ഷമയാണ് എല്ലാത്തിലും വലുത് എന്ന്…
Read Moreഷെയ്ന് നിഗം വിഷയം ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് ആഷിക് അബു
കൊച്ചി: യുവനടൻ ഷെയ്ന് നിഗമിന്റെ പ്രശ്നം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് സംവിധായകന് ആഷിക് അബു. വധഭീഷണി ഉണ്ടെന്ന ഷെയ്ന് നിഗമിന്റെ ആരോപണം ഗൗരവമുളളതാണ്. എന്നാൽ ഈ ആരോപണം ആരും കാര്യമായെടുത്തില്ല. ഇപ്പോൾ മറ്റ് വിഷയങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. ഷെയ്ന് നിഗം വിഷയം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സിനിമ മേഖലയില്‍ സുതാര്യതവേണമെന്ന് നിര്‍മാതാക്കള്‍ അതാവശ്യപ്പെട്ടത് സ്വാഗതാര്‍ഹമാണെന്നും ആഷിഖ് അബു അഭിപ്രായപ്പെട്ടു.
Read Moreഷെയ്ൻ നിഗം പ്രശ്നം: “അമ്മ’യും നിർമാതാക്കളുമായി 5ന് ചർച്ച; നാളെ ഷെയ്നുമായി അമ്മ ഭാരവാഹികൾ കൂടിക്കാഴ്ച
കൊച്ചി: യുവനടൻ ഷെയ്ൻ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതു സംബന്ധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ “അമ്മ’യും തമ്മിലുള്ള ആദ്യവട്ട ചർച്ച അഞ്ചിനു നടക്കും. “അമ്മ’ നൽകിയ കത്തിനു മറുപടിയായി അഞ്ചിനു ചർച്ചയിൽ എത്തിച്ചേരാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സൗകര്യം ആരാഞ്ഞിരുന്നു. അഞ്ചിനു തടസങ്ങളില്ലെന്നാണ് “അമ്മ’ മറുപടി നൽകിയത്. ചർച്ചയ്ക്കു മുന്നോടിയായി നാളെ ഷെയ്നുമായി അമ്മ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തും. കുറ്റാരോപിതന്റെ ഭാഗം കേൾക്കുന്നതിനാണ് ഷെയ്നുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് “അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഷെയ്ന്റെ ഭാഗത്ത് അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്ന് സമ്മതിക്കുന്പോൾ തന്നെ ഒരാളുടെ തൊഴിൽ നിഷേധിക്കും വിധം വിലക്കേർപ്പെടുത്തിയതിനോട് അമ്മ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെയുള്ളവർക്ക് വിയോജിപ്പുണ്ട്. ഇരു ഭാഗത്തും വിട്ടുവീഴ്ച വേണമെന്ന നിലപാടാണ് അമ്മയ്ക്ക്. മുടങ്ങിയ മൂന്ന് സിനിമകളും പൂർത്തിയാക്കണമെന്നുള്ള നിർദേശമായിരിക്കും അമ്മ ഷെയ്ന് നൽകുക. ഷെയ്ൻ ഇതു സമ്മതിക്കാൻ തയാറായാൽ വിലക്ക്…
Read More