നടന് ഷെയ്ന് നിഗത്തിന് നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയേക്കും. നിര്‍മാതാക്കളുടെ വിലക്കില്‍ വിയോജിപ്പ് രേഖപ്പെടുത്തി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ രംഗത്തുവന്നതോടെയാണു പ്രശ്നം ഒത്തുതീര്‍പ്പിലേക്കു നീങ്ങുന്നത്. വിലക്ക് എന്നത് ‘പഴയപ്രയോഗമാണെന്ന നിലപാടാണ് അമ്മ തുടക്കത്തില്‍ തന്നെ കൈക്കൊണ്ടത്. മലയാളത്തിലെ യുവനടന്മാരെല്ലാം ഷെയ്ന് രഹസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ലംഘിച്ച കരാറുകള്‍ തിരുത്തിവന്നാല്‍ ഷെയ്ന് നിഗത്തിന് അഭിനയിക്കാന്‍ വഴിതുറക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനാല്‍ യുവതാരങ്ങളാരും സമൂഹമാധ്യമങ്ങളില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. മോഹന്‍ലാല്‍ ഷൂട്ടിംഗ് തിരക്കില്‍ പൊള്ളാച്ചിയിലായതിനാല്‍ ‘അമ്മയുടെ ഔദ്യോഗിക യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. ലാലിന്റെ ഇടപെടല്‍ ഉണ്ടായതോടെ ഷെയ്ന് നിഗം ‘ഉല്ലാസത്തിന്റെ ഡബ്ബിങ്ങിനെത്തും. തുടര്‍ന്ന് വിവാദത്തിലായ ‘വെയില്, ‘കുര്‍ബാനി’ സിനിമകളില്‍ സഹകരിക്കുക എന്നതാണ് പ്രശ്നപരിഹാരത്തിനുള്ള പോംവഴിയെന്നാണ് വിലയിരുത്തല്‍. സിനിമ സെറ്റിലെ ലഹരിയെക്കുറിച്ച് ചര്‍ച്ചകള്‍ മുറുകിയതോടെ ആരോപണ നിരവധി ആരോപണ പ്രത്യാരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്തായാലും മോഹന്‍ലാലിന്റെ ഇടപെടലോടെ പ്രശ്നം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്രപ്രവര്‍ത്തകരും…
Read MoreTag: shane nigam
ഷെയ്നിനെതിരായ പരാതി പരിശോധിക്കുമെന്ന് അമ്മ; നിർമാതാക്കളിൽനിന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയശേഷം തുടർനടപടി
കൊച്ചി: ഷെയ്ൻ നിഗമിനെതിരായ പരാതി ചർച്ച ചെയ്യുമെന്ന് അമ്മ സംഘടന. നിർമാതാക്കളിൽനിന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും സംഘടന അറിയിച്ചു. വെയിൽ, കുർബാനി എന്നീ സിനിമകളിൽ ഷെയ്ൻ സഹകരിക്കുന്നില്ലെന്ന നിർമാതാക്കളുടെ പരാതിയിൽ ഷെയ്ൻ നിഗമിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കിയിരുന്നു. നിർമാതാക്കൾക്കുണ്ടായ നഷ്ടം ഷെയ്ൻ നികത്തണം. അതുവരെ ഷെയ്നിനെ സിനിമകളിൽ അഭിനയിപ്പിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
Read Moreനടന് ഷെയ്ന് നിഗമിനെ മലയാള സിനിമയില്‍ നിന്ന് വിലക്കി നിര്‍മാതാക്കളുടെ സംഘടന ! വെയില്,കുര്‍ബാനി സിനിമ ഉപേക്ഷിച്ചു; ഇതുവരെ ചെലവായ ഏഴു കോടി രൂപ ഷെയ്നില് നിന്ന് ഈടാക്കും; ഷൂട്ടിംഗ് സൈറ്റില്‍ കഞ്ചാവ് ഉപയോഗം വ്യാപകം ?
നടന് ഷെയ്ന് നിഗത്തിനെ മലയാള സിനിമയില്‍ നിന്ന് വിലക്കി നിര്‍മാതാക്കളുടെ സംഘടന. ഷെയ്ന് നിഗം അഭിനയിച്ചുകൊണ്ടിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചതായും ഇവര്‍ അറിയിച്ചു. വെയില്, കുര്‍ബാനി എന്നീ സിനിമകളാണ് ഉപേക്ഷിച്ചത്. ഈ സിനിമകള്‍ക്ക് ഉണ്ടായ നഷ്ടം നികത്തും വരെ ഷെയ്നെ മറ്റു സിനിമകളില്‍ സഹകരിപ്പിക്കില്ലെന്നും അവര്‍ അറിയിച്ചു. ഉപേക്ഷിച്ച ചിത്രങ്ങളുടെ നിര്‍മാണത്തിന് ഇതുവരെ ചിലവായ ഏഴു കോടി രൂപ ഷെയ്ന് നിഗത്തില്‍ നിന്ന് ഈടാക്കുമെന്നും ഈ പണം നല്‍കാതെ ഷെയ്നെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നും അസോസിയേഷന് വ്യക്തമാക്കി മലയാള സിനിമയിലെ യുവതാരങ്ങളില്‍ പുതുതലമുറയിലെ ചിലര്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്നും നിര്‍മാതാക്കളുടെ സംഘടന ആരോപിച്ചു. ഇതിനിടെ ഷെയ്ന് നിഗം നായകനായി അഭിനയിക്കുന്ന ഉല്ലാസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണം ഷെയ്ന് തള്ളി. ഉല്ലാസം സിനിമയ്ക്ക് 45 ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞതെന്നും പണം മുന്‍കൂര്‍ തരാതിരുന്നിട്ടും താന്‍ സിനിമയില്‍…
Read Moreവെയിലേറ്റ് വാടി ഷെയ്ൻ നിഗം..! തന്നെപ്പറ്റി പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം; എത്ര കഷ്ടപ്പെട്ടാലും ഒടുവിൽ ലഭിക്കുക പഴി മാത്രം; വെയിൽ സിനിമയ്ക്ക് വേണ്ടി ചിലവാക്കിയ സമയം കാട്ടി പ്രതികരിച്ച് ഷെയ്ൻ
കൊച്ചി: സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്ന നിർമാതാക്കളുടെ തീരുമാനത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. വെയിൽ എന്ന സിനിമയുമായി താൻ സഹകരിക്കുന്നില്ല എന്ന തരത്തിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും എത്ര കഷ്ടപ്പെട്ടാലും പഴികൾ മാത്രമാണ് തനിക്ക് ലഭിക്കുന്നതെന്നും ഷെയ്ൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഷെയ്നിന്റെ ഫേസ്ബുക്ക് കുറിപ്പ്: എനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. കഴിഞ്ഞ നാളുകളിലെ വിവാദങ്ങളും അതിന് ശേഷം ഉണ്ടായ പ്രശ്ന പരിഹാരങ്ങളും നിങ്ങൾക്ക് അറിയാമല്ലോ. സംഘടന ഇടപെട്ട് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ഖുർബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019ൽ വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തിൽ ഞാൻ ജോയിൻ ചെയ്തു. പ്രസ്തുത സിനിമയുടെ ചിത്രീകരണത്തിൽ ഞാൻ സഹകരിക്കുന്നില്ല എന്ന തരത്തിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. വെയിൽ എന്ന സിനിമക്ക് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട്…
Read Moreവാർത്തകൾ വാസ്തവ വിരുദ്ധം, ഒടുവിൽ ലഭിക്കുക പഴി മാത്രം; പ്രതികരിച്ച് ഷെയ്ൻ
കൊച്ചി: സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്ന നിർമാതാക്കളുടെ തീരുമാനത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. വെയിൽ എന്ന സിനിമയുമായി താൻ സഹകരിക്കുന്നില്ല എന്ന തരത്തിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും എത്ര കഷ്ടപ്പെട്ടാലും പഴികൾ മാത്രമാണ് തനിക്ക് ലഭിക്കുന്നതെന്നും ഷെയ്ൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഷെയ്നിന്റെ ഫേസ്ബുക്ക് കുറിപ്പ്: എനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. കഴിഞ്ഞ നാളുകളിലെ വിവാദങ്ങളും അതിന് ശേഷം ഉണ്ടായ പ്രശ്ന പരിഹാരങ്ങളും നിങ്ങൾക്ക് അറിയാമല്ലോ. സംഘടന ഇടപെട്ട് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ഖുർബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019ൽ വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തിൽ ഞാൻ ജോയിൻ ചെയ്തു. പ്രസ്തുത സിനിമയുടെ ചിത്രീകരണത്തിൽ ഞാൻ സഹകരിക്കുന്നില്ല എന്ന തരത്തിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. വെയിൽ എന്ന സിനിമക്ക് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട്…
Read Moreഒപ്പം നിന്നവർക്ക് നന്ദി.. ഫാൻഫൈറ്റുകളിലേക്ക് വലിച്ചിഴക്കരുതെന്ന് ഷെയ്ൻ നിഗം; പിൻതുണയുമായി നിരവധി സിനിമ പ്രവർത്തകർ
കൊച്ചി: നിര്‍മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന വെളിപ്പെടുത്തലിനു പിന്നാലെ തന്നെ പിന്തുണച്ച് രംഗത്തെത്തിയവർക്ക് നന്ദിയറിയിച്ച് നടൻ ഷെയ്ന് നിഗം. ഒരു വിഷമഘട്ടത്തിൽ തോളോട് തോൾ ചേർന്ന് ഒപ്പം നിന്ന എല്ലാവരോടും സ്നേഹമുണ്ടെന്നും നന്ദിയുണ്ടെന്നും ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു. ഈ വിഷയത്തിൽ പല താര ആരാധകരുടെ ആവശ്യമില്ലാതെയുള്ള പഴിചാരലുകളിലും ഫാൻ ഫൈറ്റുകളിലേക്കും ദയവ് ചെയ്തു തന്നെ കരുവാക്കരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. ഷെയ്ന്റെ വെളിപ്പെടുത്തലിനു പിന്നാലെ വിഷയത്തിൽ തന്റെ ഭാഗം ന്യായീകരിച്ച് ജോബി ജോർജ് രംഗത്തു വന്നിരുന്നു. കഴിഞ്ഞ ആറു ദിവസമായി പനി പിടിച്ച് കിടപ്പിലായിരുന്നുവെന്നും ആരോപണത്തിൽ പറയുന്നതൊന്നും സത്യമല്ലെന്നുമായിരുന്നു ജോബി ഫേസ്ബുക്കിലൂടെ നടത്തിയ വിശദീകരണം. ജോബിയുടെ സിനിമയുമായി ബന്ധപ്പെട്ട് നീട്ടി വളർത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധ ഭീഷണിക്കു കാരണമെന്ന് ഷെയ്ൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെയാണ് വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ…
Read Moreമുടി വെട്ടിയതിനു ഷെയ്ൻ നിഗമിനു വധഭീഷണി; കേൾക്കുന്നതൊന്നും ശരിയല്ല, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതികരിക്കുമെന്ന് ജോബി
കൊച്ചി: നിർമാതാവ് ജോബി ജോർജ് തനിക്കെതിരേ വധഭീഷണി മുഴക്കുന്നുവെന്നു നടൻ ഷെയിൻ നിഗത്തിന്റെ പരാതി. ഗുഡ്വിൽ എന്റർടെയിൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന “വെയിൽ’ എന്ന ചിത്രത്തിലെ നായകനാണ് ഷെയിൻ നിഗം. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞതിനുശേഷമാണ് നിർമാതാവ് വധഭീഷണിയുമായി രംഗത്ത് എത്തിയതെന്ന് അമ്മ സംഘടനയ്ക്ക് അയച്ച കത്തിൽ ഷെയിൻ പറയുന്നു. നവമാധ്യമങ്ങളിലൂടെ തനിക്കെതിരേ മോശപ്പെട്ട കുപ്രചാരണങ്ങൾ നടത്തുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമാണു ജോബി ജോർജ് ഭീഷണിപ്പെടുത്തിയെന്ന് അമ്മ പ്രസിഡന്റിന് നൽകിയ കത്തിലുണ്ട്. തെളിവായി വോയിസ് മെസേജും ഫോട്ടോകളും അമ്മ ഭാരവാഹി ഇടവേള ബാബുവിനു നൽകിയതായും ഷെയിൻ പറഞ്ഞു. “വെയിലി’ന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് ഖുർബാനി എന്ന സിനിമയിൽ അഭിനയിക്കുന്പോൾ ഗെറ്റപ്പ് മാറാൻ രണ്ടു സിനിമകളുടെയും അണിയറ പ്രവർത്തകരുടെ പരസ്പരധാരണയിൽ മുടി വെട്ടേണ്ടി വന്നു. അതിൽ പുറകുവശം വെട്ടി പോയിട്ടുണ്ട്. മനഃപൂർവമല്ല. അന്നു ഭക്ഷ്യവിഷബാധയേറ്റു പനിയുള്ള കാരണം…
Read Moreഇത്രയും കാലം ഞാന്‍ പറഞ്ഞിരുന്നത് കോളേജില്‍ പഠിക്കുകയായിരുന്നു, പഠിക്കാനുണ്ടായിരുന്നു എന്നൊക്കെയാണ്…എന്നാല്‍ അതൊന്നുമല്ല യഥാര്‍ഥ കാരണം; ആ ചിത്രത്തില്‍ നിന്നു പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ഷെയ്ന് നിഗം…
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഷെയ്ന് നിഗം. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ നായകനായി ആദ്യം തീരുമാനിച്ചത് ഷെയ്നെയായിരുന്നു. എന്നാല്‍ താരം ഈ ചിത്രത്തില്‍ നിന്നു സ്വമേധയാ പിന്മാറിയതോടെ ഫര്ഹാന് ഫാസിലിനു നറുക്ക് വീഴുകയായിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേയായിരുന്നു ഷെയ്ന്റെ പിന്മാറ്റം. ഇതേക്കുറിച്ച് ഷെയ്ന് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഷെയ്ന് പറയുന്നതിങ്ങനെ…ഞാന്‍ സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ ഒരു കാരണമുണ്ട്. എനിക്കന്ന് 17 വയസ്സ് മാത്രമേ പ്രായമുള്ളൂ. കോളേജില്‍ ഫസ്റ്റ് ഇയറാണ്. അങ്ങനെ ഷൂട്ടിംഗ് തുടങ്ങാന്‍ ഒരാഴ്ച മുമ്പാണ് രാജീവ് രവി സാര്‍ ഇതില്‍ ഒരു സ്വയംഭോഗം ചെയ്യുന്ന രംഗമുണ്ടെന്ന് എന്നോട് പറയുന്നത്. ഞാന്‍ ആകെ ഞെട്ടിപ്പോയി. ഇത് വീട്ടില്‍ പറയാന്‍ പേടി. സൗബിനാണ് ഒടുവില്‍ ഈ കാര്യം എന്റെ വീട്ടില്‍ അവതരിപ്പിക്കുന്നത്. വാപ്പച്ചിയ്ക്കും ഉമ്മച്ചിക്കും…
Read Moreഅതെ,ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്…തന്റെ പ്രണയം തുറന്നു പറഞ്ഞ് ഷെയ്ന് നിഗം; യുവതാരത്തിന്റെ പ്രണയിനിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുന്നു….
ഹ്രസ്വമായ കാലയളവു കൊണ്ടുതന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് ഷെയ്ന് നിഗം. പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ബാലതാരമായി എത്തുകയും പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഇടം പിടിക്കാനും ഷെയ്ന് കഴിഞ്ഞു. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത 2016 ല്‍ പുറത്തു വന്ന കിസ്മത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഷെയ്ന് ആദ്യമായി നായകനായത്. ഇതിനു ശേഷം പുറത്തു വന്ന പറവ, ഈട, സൈറ ബാനു, കുമ്പളങ്ങി നൈറ്റ്സ്, ഓള്, ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഇഷ്ക് എന്നി ചിത്രങ്ങള്‍ ഷെയ്ന് എന്ന നടന്റെ വ്യത്യസ്ത മുഖങ്ങളാണ് കാണിച്ചു തന്നത്. കാമുകവേഷങ്ങള്‍ ഇത്രത്തോളം ഭംഗിയായി അവതരിപ്പിക്കാന്‍ മലയാളത്തില്‍ ഇന്ന് മറ്റൊരു യൂത്തനില്ല എന്നാണ് പൊതുവെയുള്ള പറച്ചില്. അതുകൊണ്ടു തന്നെ ഷെയ്ന് കാമുകനായി എത്തുന്ന ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിപ്പാണ്. ഷെയ്ന്‍കാമുകനായി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇന്നും അത്ഭുതമാണ്, കാരണം…
Read More