ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തില്‍ വന്നിരുന്നു ! കൊല്ലത്തെ ബേസ് മൂവ്‌മെന്റ് സ്‌ഫോടനത്തിനു പിന്നിലും പ്രവര്‍ത്തിച്ചതും തൗഹീദ് ജമായത്തോ ? കണ്ടെത്തിയ വിവരങ്ങള്‍ കേരളത്തെ നടുക്കുന്നത്…

ശ്രീലങ്കയെ കണ്ണീരിലാഴ്ത്തി ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പിന്നിലെ മുഖ്യ തല സഹ്രാന്‍ ഹാഷിം കേരളം സന്ദര്‍ശിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ശ്രീലങ്കയിലെ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ തലവനായ സഹ്രാന്‍ ഹാഷിം 2017ല്‍ മലപ്പുറത്തെത്തിയതായാണ് കണ്ടെത്തല്‍. കൊളംബോയിലെ ഷാംഗ്രിലാ ഹോട്ടലിലെ സ്‌ഫോടനത്തില്‍ ഹാഷിം കൊല്ലപ്പെട്ടിരുന്നു. ഹാഷിമിനെ കൂടാതെ സ്‌ഫോടനത്തില്‍ ചാവേറായ മുഹമ്മദ് മുബാറക് അസാനും രണ്ടു തവണ ഇന്ത്യയില്‍ എത്തിയിരുന്നു. എന്നാല്‍ ഇവിടെ ഇവര്‍ എന്തു ചെയ്തു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഐഎസുമായി ബന്ധമുള്ള സംഘടനയിലെ രണ്ടാമനായിരുന്നു അസാന്‍. ഇരുവരും കേരളത്തില്‍ എത്തിയെന്ന വാര്‍ത്തയെ കേരള പോലീസും ഗൗരവകരമായാണ് കാണുന്നത്. കേരളത്തെ കൂടാതെ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, തിരിച്ചിറപ്പള്ളി, തിരുനെല്‍വേലി, വെല്ലൂര്‍, നാഗപട്ടണം എന്നിവിടങ്ങളും ഹാഷിം സന്ദര്‍ശിച്ചുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം.ഇന്ത്യയിലെ കിഴക്കന്‍ തീരമായ രാമനാഥ പുരവുമായും ലങ്കയിലെ കല്‍പ്പാത്തിയയും കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തും ഹാഷിമിന്റെ സന്ദര്‍ശനത്തിന്…

Read More