കമല്‍ഹാസന്‍ നായകനായ ഇന്ത്യന്‍-2ന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ സംവിധായകന്‍ ശങ്കറിന് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്. സംവിധാന സഹായികളായ മൂന്നു പേര്‍ അപകടത്തില്‍ മരിച്ചു. മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്.ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. ക്രെയിനിന്റെ അടിയില്‍പ്പെട്ട സംവിധാന സഹായികള്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. സംഭവ സമയത്ത് നടന്‍ കമല്‍ഹാസനും സെറ്റില്‍ ഉണ്ടായിരുന്നു. പൂനമല്ലി പൊലീസ് അപകടസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംവിധായകന്‍ ശങ്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍…
Read MoreTag: shanker
ഇന്ത്യന്‍-2ല്‍ നായിക മാനുഷി ചില്ലറോ ? കിടിലന്‍ ഓഫറുകളുമായി സിനിമാലോകം ലോകസുന്ദരിയുടെ പിറകെ
ഇന്ത്യന്‍ സിനിമ കീഴടക്കിയ ലോകസുന്ദരിമാരായ ഐശ്വര്യറായ്ക്കും പ്രിയങ്ക ചോപ്രയ്ക്കും പിന്നാലെ പുതിയ ലോകസുന്ദരി മാനുഷി ചില്ലറും സിനിമയിലേക്ക് ? എന്തിരന്‍ 2.0ന് ശേഷം കമലഹസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍-2വിലേക്കാണ് മാനുഷിയെ നായികയായി ക്ഷണിച്ചിരിക്കുന്നത്. മുന്‍ ലോകസുന്ദരിയായ ഐശ്വര്യ റായിയും മോഹന്‍ലാല്‍ നായകനായ മണിരത്നത്തിന്റെ തമിഴ് ചിത്രം ഇരുവറിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അഭിനയവും, സിനിമയും എന്നും തന്റെ സ്വപ്നമായിരുന്നുവെന്ന് മാനുഷി ചില്ലര്‍ മിസ് ഇന്ത്യപ്പട്ടം കരസ്ഥമാക്കിയ അവസരത്തില്‍ വ്യക്തമാക്കിയിരുന്നു. ബോളിവുഡില്‍ നിന്നും കരണ്‍ ജോഹറടക്കം അനേകം പ്രമുഖ സംവിധായകരാണ് മാനുഷിയെ സമീപിച്ചിരിക്കുന്നത്. എന്തായാലും മാനുഷി ഓഫര്‍ സ്വീകരിക്കുമോയെന്നറിയാന്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണ് ആരാധകര്‍.
Read More