മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍. സഹപ്രവര്‍ത്തകരോടും ആരാധകരോടുമെല്ലാം വളരെ നല്ല ബന്ധം കാത്തുസൂക്ഷിക്കാനും താരം ശ്രദ്ധ പുലര്‍ത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഈ താരരാജാവ് തന്റെ ആരാധകര്‍ക്കായി ജീവിതത്തിലെ ചെറിയ വിശേഷങ്ങള്‍ പോലും പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് എല്ലാം തന്റെ സഹപ്രവര്‍ത്തകരുടെ ക്ഷേമം അന്വേഷിച്ച് താരം രംഗത്ത് എത്തിയിരുന്നു. വീഡിയോ കോളിലൂടേയു ഫോണിലൂടെയുമാണ് താരം തന്റെ സഹപ്രവര്‍ത്തകരെ ബന്ധപ്പെട്ടത്. കൂടാതെ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു കൈ സഹായവുമായി എത്തുകയും ചെയ്തിരുന്നു. മോഹന്‍ ലാലിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ലാല്‍ സമയം കണ്ടെത്താറുണ്ട്. ഭാര്യ സുചിത്രയ്ക്കൊപ്പമുള്ള യാത്ര ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നടന് തന്നെയാണ് ഈ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്. കൂടാതെ പാചക വീഡിയോയുമായും ഇടയ്ക്ക് മോഹന്‍ലാല്‍ എത്താറുണ്ട്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്ന വ്യക്തിയാണ്…
Read More