മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. എന്‍സിപി നേതാവ് അജിത് പവാര്‍ പാര്‍ട്ടി വിട്ട് ഏക്നാഥ് ഷിന്‍ഡെ-ബിജെപി സര്‍ക്കാരിന്റെ ഭാഗമായി. എന്‍സിപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലും വിമത നിരയ്ക്കൊപ്പമാണ് എന്നതാണ് ശ്രദ്ധേയം. 13 എംഎല്‍എമാരുമായി എന്‍സിപി പിളര്‍ത്തി എത്തിയ അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവി നല്‍കിയാണ് ബിജെപി സഖ്യസര്‍ക്കാര്‍ സ്വീകരിച്ചത്. അജിത്തിനൊപ്പം എത്തിയ ഒന്‍പത് എംഎല്‍എമാര്‍ക്കും മന്ത്രി പദവിയും നല്കി. ഇവരെല്ലാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു. അജിത്ത് പവാര്‍ കൂടി അധികാരമേറ്റതോടെ മഹാരാഷ്ട്രയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരായി. നിലവില്‍ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാണ്. വളരെക്കാലമായി നടന്നിരുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്ന് എന്‍സിപി പിളര്‍പ്പ് പൂര്‍ത്തിയായത്. രാവിലെ അജിത് പവാര്‍ തന്റെ പക്ഷത്തുള്ള എംഎല്‍എമാരുടെ യോഗം വിളിക്കുകയായിരുന്നു. ശരത് പവാറിന്റെ മകളും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായ സുപ്രിയ സുലേ നേരിട്ടെത്തി അജിത്തിനെ നീക്കത്തില്‍ നിന്ന്…
Read MoreTag: sharad pawar
ഒരാളുടെ ഡിഗ്രി ഒക്കെ ഒരു രാഷ്ട്രീയ വിഷയമാണോ ? കൃഷിനാശത്തില്‍ കര്‍ഷകര്‍ നട്ടം തിരിയുമ്പോഴാണ് ഇത്തരം ചര്‍ച്ചകളെന്ന് ശരദ് പവാര്‍…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. തൊഴിലില്ലായ്മ, വിലക്കയറ്റം, ക്രമസമാധാന പ്രശ്നം തുടങ്ങിയവയൊക്കെ ഉള്ളപ്പോള്‍ ആരുടെയെങ്കിലും വിദ്യാഭ്യാസ യോഗ്യത ഒരു രാഷ്ട്രീയ വിഷയമാണോയെന്ന് ശരദ് പവാര്‍ ചോദിച്ചു. ഇതു സമയം കളയല്‍ മാത്രമാണെന്നും പവാര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച് പ്രതിപക്ഷ നേതാക്കള്‍ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ശരദ് പവാറിന്റെ പ്രതികരണം. വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധാന തകര്‍ച്ച പോലെയുള്ള നിര്‍ണായകമായ വിഷയങ്ങള്‍ ഉന്നയിക്കുകയാണ് നേതാക്കള്‍ ചെയ്യേണ്ടതെന്നു പവാര്‍ പറഞ്ഞു. ‘ഇപ്പോള്‍ ഒരാളുടെ ഡിഗ്രിയെക്കുറിച്ചാണ് ചോദ്യം ഉയരുന്നത്. ഇതൊക്കെ ഒരു രാഷ്ട്രീയ വിഷയമാണോ? മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം വ്യാപകമാണ്. മഹാരാഷ്ട്രയില്‍ കൃഷിനാശത്തില്‍ കര്‍ഷകര്‍ നട്ടം തിരിയുന്നു. ഇത്തരം കാര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്.’ പവാര്‍ പറഞ്ഞു. നേരത്തെ അദാനി വിഷയത്തിലും പ്രതിപക്ഷ നിലപാടിനു വിരുദ്ധമായി പവാര്‍ രംഗത്തുവന്നിരുന്നു. അദാനിക്കെതിരായ…
Read Moreഅദാനിയ്ക്കു പിന്നാലെ പോവാതെ വിലക്കയറ്റവും കര്‍ഷക പ്രശ്നങ്ങളും ഉയര്‍ത്തുകയാണ് വേണ്ടതെന്ന് ശരദ് പവാര്‍ ! പ്രതിപക്ഷത്ത് ഭിന്നത…
അംബാനിയെയും അദാനിയെയും വിമര്‍ശിക്കുന്നതിനെതിരേ രംഗത്തുവന്ന എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് എതിരെ കോണ്‍ഗ്രസ്. ശരദ് പവാര്‍ അത്യാഗ്രഹിയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് അല്‍ക്കാ ലംബ രംഗത്തെത്തി. അദാനിക്കൊപ്പം ഇരിക്കുന്ന ശരദ് പവാറിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അല്‍ക്കയുടെ പരാമര്‍ശം. ‘ഭയപ്പെട്ട അത്യഗ്രഹികളായ ആളുകള്‍ ഇന്ന് അവരുടെ വ്യക്തി താത്പര്യങ്ങള്‍ കാരണം സ്വേച്ഛാധിപത്യ ശക്തിക്ക് സ്തുതി പാടുന്നു. രാഹുല്‍ ഗാന്ധി മാത്രമാണ് ജനങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തുന്നത്.’ അല്‍ക്ക ട്വിറ്ററില്‍ കുറിച്ചു. അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ പോവാതെ വിലക്കയറ്റവും കര്‍ഷകപ്രശ്നങ്ങളും പോലെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് ശരദ് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അംബാനിയുടെയും അദാനിയുടെയുമൊക്കെ പേര് ഉപയോഗിക്കുകയാണ്. എന്നാല്‍ രാജ്യത്തിന് അവര്‍ നല്കിയ സംഭാവനകളും ഓര്‍ക്കണമെന്ന് പവാര്‍ പറഞ്ഞു. വിലക്കയറ്റം, കര്‍ഷക പ്രശ്നങ്ങള്‍ തുടങ്ങി പ്രതിപക്ഷം ഉയര്‍ത്തേണ്ട ഒരുപാടു വിഷയങ്ങള്‍ വേറെയുണ്ടെന്നും…
Read More