ബംഗാളിലെ പ്രതിസന്ധിയ്ക്കു കാരണമായത് തൃണമൂല്‍ നേതാക്കള്‍ പ്രതികളായ ചിട്ടി തട്ടിപ്പു കേസുകള്‍;സിബിഐയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനുള്ള അനുമതി നിഷേധിച്ച് മമത; പ്രതിസന്ധിയുടെ തുടക്കം ഇങ്ങനെ…

ന്യൂഡല്‍ഹി: ബംഗാളില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ ഭരണഘടനാ പ്രതിസന്ധിയ്ക്കു പോലും കാരണമാവുന്നു. ശാരദ, റോസ് വാലി തുടങ്ങിയ ചിട്ടി കേസുകള്‍ അന്വേഷിക്കാന്‍ സിബിഐ അതിവേഗ നീക്കങ്ങള്‍ നടത്തുന്നതാണ് ഇതിന് കാരണം. ടിഎംസിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ ബംഗാളിലെ ഭരണത്തെ തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ഏതു വിധേനയും കേന്ദ്രനീക്കങ്ങളെ ചെറുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തീരുമാനം. പ്രതിപക്ഷം ഒന്നടങ്കം മമതയ്ക്ക് പിന്തുണ നല്‍കുന്നു. കേന്ദ്ര സര്‍ക്കാരും മമതയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ബാക്കിപത്രമായിരുന്നു കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ വീട്ടില്‍ അരങ്ങേറിയത്. കഴിഞ്ഞയാഴ്ച സിനിമാ നിര്‍മ്മാതാവ് ശ്രീകാന്ത് മൊഹ്തയെ ചോദ്യം ചെയ്യാന്‍ സിബിഐ അദ്ദേഹത്തിന്റെ ഓഫിസില്‍ ചെന്നപ്പോഴും പൊലീസ് എത്തി പ്രശ്നമുണ്ടാക്കിയിരുന്നു. ചിട്ടി കേസുകള്‍ അന്വേഷിക്കാന്‍ 2013ല്‍ ബംഗാള്‍ സര്‍ക്കാര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചതാണ്. ആ സംഘത്തിലെ രാജീവ്…

Read More