കണ്ണൂര്‍: തന്റെ സ്‌നേഹം അവഗണിച്ച് തന്നെയും കുട്ടികളെയും തനിച്ചാക്കി ശരണ്യ പ്രാണന്‍ ത്യജിക്കുകയായിരുന്നെന്ന് ഭര്‍ത്താവും സിനിമാ സീരിയല്‍ സംവിധായകനുമായ ചെറുപുഴ സ്വദേശി രഞ്ജിത്ത് മൗക്കാട്. ചെറിയ തോതിലുള്ള വിഷാദരോഗത്തിന് അടിമയായിരുന്ന അവള്‍ പലപ്പോഴും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. മുന്‍ ഭര്‍ത്താവിനൊപ്പം കഴിഞ്ഞിരുന്നപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് നിരവധി ദിവസമാണ് പരിയാരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞത്. ആദ്യ വിവാഹത്തിലെ അസ്വസ്ഥതകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് വിവാഹമോചനം നേടിയപ്പോള്‍ രക്ഷക്കെത്തിയ ആളാണ് ഞാന്‍.തളിപ്പറമ്പ് തൃച്ഛംബരം ക്ഷേത്രത്തില്‍ വെച്ച് നാട്ടുകാരുടെ മുമ്പാകെയായിരുന്നു ഒരു കുഞ്ഞുള്ള അവളെ ഞാന്‍ വിവാഹം കഴിച്ചത്. രഞ്ജിത്ത് പറയുന്നു. ആദ്യ ഭര്‍ത്താവില്‍ അവള്‍ക്കുണ്ടായ കുഞ്ഞിനെ തുമ്പ എന്നും എനിക്ക് പിറന്ന കുഞ്ഞിനെ തുമ്പിയെന്നുമാണ് ഞാന്‍ വിളിക്കാറ്. രണ്ടു പേരുടേയും അച്ഛനായാണ് ഞാന്‍ അവരെ വളര്‍ത്തിയത്. ശരണ്യക്ക് എന്നോട് സ്‌നേഹക്കൂടുതലായിരുന്നു. സിനിമാ ഫീല്‍ഡിലുള്ള മറ്റേതെങ്കിലും സ്ത്രീയോ മറ്റൊ എന്നെ വിളിച്ചാല്‍ അവള്‍…
Read More