കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് വന്‍ക്ഷാമമാണ് നേരിടുന്നത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി ആളുകള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഡല്‍ഹിയില്‍ കണ്ടത്. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതോടെ മിക്ക രോഗികളും വീടുകളില്‍തന്നെയാണ് ചികിത്സയില്‍ കഴിയുന്നത്. എന്നാല്‍, ഓക്‌സിജന്‍ അടക്കമുള്ള സൗകര്യങ്ങള്‍ കണ്ടെത്താന്‍ ഇവരും പാടുപെടുകയാണ്. ഇതോടൊപ്പം ഓക്‌സിജന്റെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്ത വ്യാപാരവും പൊടിപൊടിക്കുകയാണ്. നിരവധി ആളുകള്‍ ഓക്‌സിജന്‍ സംഘടിപ്പിക്കാനുള്ള ശ്രമവുമായി രംഗത്തുണ്ട്. എന്നാല്‍ ഇതിനിടെ, ഓക്‌സിജന്‍ സിലിണ്ടറിന്റെ മറവില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചും സാമൂഹികമാധ്യമങ്ങളില്‍ വെളിപ്പെടുത്തലുകളുണ്ടായി. ഡല്‍ഹിയില്‍നിന്നുള്ള ഭവറീന്‍ കന്ധാരി എന്ന യുവതിയുടെ ട്വീറ്റാണ് ഇത്തരത്തില്‍ ചര്‍ച്ചയായത്. ഒരു ഓക്‌സിജന്‍ സിലിണ്ടറിനായി തന്റെ സുഹൃത്തിന്റെ സഹോദരിയോട് അയല്‍ക്കാരന്‍ കൂടെ കിടക്കാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു ഇവരുടെ ട്വീറ്റ്. അച്ഛന് വേണ്ടി ഓക്‌സിജന്‍ സിലിണ്ടര്‍ തേടിയ പെണ്‍കുട്ടിക്കാണ് അയല്‍ക്കാരനില്‍നിന്ന് ഈ ദുരനുഭവം ഉണ്ടായത്. ട്വീറ്റ് ചര്‍ച്ചയായതോടെ നിരവധി പേരാണ് സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. പോലീസിനും…
Read More