മുലപ്പാല്‍ കൊച്ചുകുട്ടികള്‍ അത്യന്താപേക്ഷിതമാണ്. മൂന്നു-നാല് വയസുവരെ സാധാരണ കുട്ടികള്‍ക്ക് അമ്മമാര്‍ മുലപ്പാല്‍ നല്‍കാറുണ്ടെങ്കിലും ഇതില്‍ നിന്നു വ്യത്യസ്ഥമാണ് അമ്പത് വയസുകാരി ഷാരോണിന്റെയും മകള്‍ ഷാര്‍ലെറ്റിന്റെ കഥ. ഷാരോണിന്റെ നാലു മക്കളില്‍ ഏറ്റവും ഇളയവളാണ് ഷാര്‍ലെറ്റ്. പത്ത് വയസ്സാകാന്‍ പോകുമ്പോഴും ഷാര്‍ലെറ്റ് മുലകുടി നിര്‍ത്തിയിരുന്നില്ല. രണ്ടു മാസം മുന്‍പാണ് ഷാര്‍ലെറ്റ് ഇനി മുലകുടിക്കുന്നത് നിര്‍ത്താമെന്ന് തീരുമാനിച്ചത്. വരുന്ന ഏപ്രിലില്‍ പത്ത് വയസ്സ് തികയുന്ന മകള്‍ ഷാര്ലെറ്റിന് മുല കൊടുക്കുന്നത് മിസ് ചെയ്യുമെന്ന വിഷമത്തിലാണ് ഷാരോണ്‍ സ്പിങ്ക്. ഷാര്ലെറ്റിന് അഞ്ച് വയസ്സാകുന്നതുവരെ സൂപ്പര്‍മാര്‍ക്കറ്റ്, പള്ളി തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ വച്ച് താന്‍ അവള്‍ക്ക് മുലപ്പാല്‍ കൊടുക്കുമായിരുന്നെന്നും പിന്നീടത് അവള് തന്നെ മതിയാക്കുകയായിരുന്നെന്നും ഷാരോണ്‍ പറഞ്ഞു. മകള്‍ക്ക് സങ്കടമോ ക്ഷീണമോ വന്നാല്‍ തനിക്കരികിലേക്ക് ഓടിയെത്തുമെന്നും മാസത്തില്‍ ഒരു തവണയെങ്കിലും ഷാര്‍ലെറ്റ് മുല കുടിക്കുന്നത് പതിവാക്കിയിരുന്നെന്നും ഷാരോണ്‍ പറയുന്നു. ‘ആദ്യ മൂന്ന് കുട്ടികള്‍ക്കും കൃത്യമായി…
Read More