ഷക്കീലതരംഗത്തിനിടയിലും ഗ്ലാമര്പ്രകടനത്തിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നടിയായിരുന്നു ഷര്‍മില. നടി അവതരിപ്പിച്ച ഗ്ലാമര്‍ വേഷങ്ങളൊന്നും ആരും ഇന്നും മറന്നിട്ടുണ്ടാകില്ല. ഒരു കാലത്ത് നിരന്തരം സിനിമകളില്‍ ഗ്ലാമര്‍വേഷങ്ങളില്‍ അഭിനയിച്ച് കൊണ്ടിരുന്ന നടി പിന്നീട് സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. എംടി വാസുദേവന്‍ നായരുടെയും കെ എസ് സേതുമാധവന്റെയും സിനിമകളിലൂടെയാണ് ഷര്‍മിലി സിനിമയിലേക്ക് എത്തുന്നത്. എന്നിട്ടും ഗ്ലാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന തോന്നലായിരുന്നു അഭിനയ ജീവിതം ഉപേക്ഷിക്കാന്‍ ഷര്‍മിലി തീരുമാനിക്കാന്‍ കാരണമെന്ന് പറയുകയാണ് നടിയിപ്പോള്‍. ഷര്‍മിലിയുടെ വാക്കുകള്‍ ഇങ്ങനെ…2000ന്റെ പകുതിയില്‍ മലയാള സിനിമയില്‍ നിന്ന് വീണ്ടും വിളി വന്നു. ചെഞ്ചായം എന്ന ചിത്രത്തില്‍ മോഹിനി ടീച്ചര്‍ എന്ന കഥാപാത്രമുണ്ട്. ഗ്ലാമറസ് വേഷമാണ് താല്പര്യമുണ്ടോ എന്ന് ചോദിച്ചുന്നു. ഞാനന്ന് ഗ്ലാമര്‍ കഥപാത്രങ്ങളെ ഏറെ വിട്ട മട്ടാണ്. തടി നന്നായി കൂടിയിരുന്നു. എന്റെ അഴകില്‍ എനിക്ക് തന്നെ ഒരു വിശ്വാസ കുറവ്. ഒടുവില്‍…
Read More