ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന പാട്ടിലെ കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. പാട്ട് ഹിറ്റായത് മുതല്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ തീയ്യേറ്ററിലെത്തിയ ചിത്രം വേണ്ടത്ര വിജയിച്ചില്ല. ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ കണ്ണിറുക്കള്‍ ഹിറ്റായത് മുതല്‍ പ്രിയയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. സംവിധായകന്‍ ഒമര്‍ ലുലുവും നടി നൂറിന്‍ ഷെറീഫും പ്രിയക്കെതിരേ ഒരു ചാറ്റ് ഷോയില്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. അഡാര്‍ ലവിന്റെ ചിത്രീകരണവേളയിലും പിന്നീട് നടന്ന കാര്യങ്ങളെ കുറിച്ചുമൊക്കെയാണ് ഇരുവരും ഷോയില്‍ സംസാരിച്ചത്. എന്നാല്‍ വിവാദങ്ങള്‍ പ്രിയയെ വിടാതെ പിന്തുടരുകയാണ്. താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിനെതിരേയും വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍…
Read More