ഒരു ഇടവേളയ്ക്കു ശേഷം ഷവര്‍മ വീണ്ടും പണി തുടങ്ങി. പയ്യന്നൂരില്‍ ഷവര്‍മയും കുബ്ബൂസും കഴിച്ച ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായതോടെയാണ് ഷവര്‍മ വീണ്ടും വില്ലനാകുന്നത്. പയ്യന്നുര്‍ ടൗണിലെ ബസ്സ് സ്റ്റാന്‍ഡിന് സമീപത്തെ ഡ്രീം ഡസേര്‍ട്ട് എന്ന സ്ഥാപനത്തില്‍ നിന്ന് പാര്‍സലായി വീട്ടിലേക്ക് കൊണ്ടു പോയ ഷവര്‍മ്മയും കുബ്ബൂസും കഴിച്ച് ഗൃഹനാഥനടക്കം അഞ്ച് പേര്‍ ആശുപത്രിയിലാവുകയായിരുന്നു. ഛര്‍ദ്ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനാല്‍ ഉടുമ്പന്തലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരിക്കയാണ്. എന്നാല്‍ വൃത്തിയോടെ ഉണ്ടാക്കുന്ന ഷവര്‍മയില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും പഴകിയ ഇറച്ചിയും ഫ്‌ളേവറുകളും ഉപയോഗിക്കുന്നതാണ് വിഷബാധക്ക് കാരണമെന്നും, ഷവര്‍മ എന്ന് കേട്ടാല്‍ ഭീതി വേണ്ട എന്നാണുമാണ് ഇതുസംബന്ധിച്ച് വിദഗ്ദ്ധര്‍ പറയുന്നത്. ഭക്ഷ്യ വിഷബാധയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഗൃഹനാഥനായ പി. സുകുമാരന്‍ നഗരസഭാ ആരോഗ്യ അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ദാമോദരനും സംഘവും പരിശോധന…
Read More