തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താര അറിയപ്പെടുന്നത്. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് എത്തിയതോടെയാണ് നയന്‍താരയുടെ രാശി തെളിഞ്ഞത്. പിന്നീട് തെന്നിന്ത്യ ഒട്ടാകെ നയന്‍താര മിന്നിത്തിളങ്ങുകയായിരുന്നു. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലാണ് നടി ആദ്യം അഭിനയിച്ചത്. ജയറാമിന് പുറമേ ഷീല, ഇന്നസെന്റ്, സിദ്ധീഖ്, കെപിഎസി ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ ആയിരുന്നു സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയത്. തകര്‍പ്പന്‍ വിജയം ആയിരുന്നു ഈ ചിത്രം നേടിയത്. എന്നാല്‍ മലയാള സിനിമയില്‍ ആദ്യം എത്തുമ്പോള്‍ താരത്തിന്റെ പേര് നയന്‍താര എന്ന് ആയിരുന്നില്ല. ഡയാന മറിയം കുര്യന്‍ എന്നായിരുന്നു ഈ തിരുവല്ലക്കാരിയുടെ യഥാര്‍ത്ഥ പേര്. അതേ സമയം മനസിനക്കരെയില്‍ പ്രധാന വേഷത്തില്‍ എത്തിയ നടി ഷീല മുമ്പ് ഒരിക്കല്‍ താരത്തിന് നയന്‍താര എന്ന പേരിട്ടതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. സത്യന്‍ അന്തിക്കാടിന്റെ…
Read MoreTag: sheela
വേരുകൾ ചെന്നൈയിൽ ഉറച്ചു പോയെങ്കിലും കേരളത്തിൽ വന്നു താമസിക്കാൻ ആഗ്രഹം; ഭാരതി എവിടെയുണ്ടെന്ന് പോലും അറിയില്ലെന്ന് ഷീല
പഴയ കാലത്ത് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെയെല്ലാം ആര്‍ട്ടിസ്റ്റുകളെല്ലാം ചെന്നെയിലായിരുന്നു. ഞാന്‍, ജയഭാരതി, ശാരദ ഞങ്ങളൊക്കെ അവിടെയായിരുന്നു. കിട്ടുന്ന പണമെല്ലാം അവിടെയാണ് നിലമായും വീടുകളായും വാങ്ങിയത്. നസീറിന്റെയും സത്യന്റെയുമൊക്കെ വീടുകള്‍ കേരളത്തിലായിരുന്നു. അവര്‍ അവിടെ വന്ന് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. പക്ഷെ ഞങ്ങള്‍ അവിടെയാണ് വീട് കെട്ടിയത്. ഞങ്ങളുടെ വേരുകളൊക്കെ അവിടെ ഉറച്ച് പോയി. ഇവിടെ കേരളത്തിൽ വന്ന് താമസിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ശാരദയെയും ടി.ആര്. ഓമനയെയും എപ്പോഴും ഫോണ്‍ വിളിച്ച് സംസാരിക്കും. ഭാരതി എവിടെയുണ്ടെന്ന് പോലും ഞങ്ങള്‍ക്കറിയില്ല. -ഷീല
Read Moreഎന്റെ ദേഹത്ത് തൊടാന്‍ പ്രേംനസീറിനെ ഇനി ഞാന്‍ സമ്മതിക്കില്ല ! ഷീലാമ്മയ്ക്ക് നസീര്‍ സാറിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായി;നസീറിന്റെ ബന്ധുവിന്റെ വെളിപ്പെടുത്തല്‍…
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഹിറ്റ് ജോഡികളിലൊന്നാണ് പ്രേംനസീര്‍-ഷീല. ഇരുവരും നായികാ-നായകന്മാരായി അഭിനയിച്ച ചിത്രങ്ങളുടെ എണ്ണമെടുത്താല്‍ അത് ലോകറെക്കോഡാണ്. കാലങ്ങളിത്ര കഴിഞ്ഞിട്ടും നസീര്‍-ഷീല വസന്തം മലയാള സിനിമാപ്രേക്ഷകര്‍ക്ക് മുന്നില്‍ നിന്നും മാഞ്ഞിട്ടുമില്ല. എന്നാല്‍ ഒരു സമയത്ത് പ്രിയ ജോഡികള്‍ തമ്മില്‍ വേര്‍പിരിയുകയുണ്ടായി. നസീറിനൊപ്പം ഇനി താന്‍ അഭിനയിക്കില്ലെന്ന് ഷീല കട്ടായം പറയുകയും ചെയ്തു. എന്തായിരുന്നു അന്ന് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ്. നിര്‍മ്മാതാവും പ്രേംനസീറിന്റെ ബന്ധുവുമായ താജ് ബഷീര്‍. താജ് ബഷീറിന്റെ വാക്കുകള്‍ ഇങ്ങനെ…ഷീല വരുന്നതിന് മുമ്പ് പ്രേംനസീറിന്റെ ജോഡി മിസ് കുമാരിയായിരുന്നു. നിണമണിഞ്ഞകാല്‍പ്പാടിലാണ് ഷീല ആദ്യമായി പ്രേംനസീറിനൊപ്പം അഭിനയിക്കുന്നത്. കാണാന്‍ കൊള്ളാവുന്ന ജോഡി എന്ന നിലയില്‍ അവരുടെത് ഹിറ്റ് ജോഡിയായി മാറി. അതിനിടയില്‍ ഷീലാമ്മ പ്രേംനസീറുമായി പിണങ്ങി. ഷീലാമ്മയ്ക്ക് നസീര്‍ സാറിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായി. അത് പ്രണയമായിരുന്നോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഷീലാമ്മയക്ക് നസീര്‍ സാറിനോട് ഭയങ്കര…
Read Moreഅന്ന് ശാരദയോടു ചോദിച്ചപ്പോള്‍ പറഞ്ഞത് ആ അഭിനയം നിനക്ക് വഴങ്ങില്ലെന്ന് ! ഒരു പഴയ കഥ വെളിയില്‍ വന്നപ്പോള്‍…
ഇന്ത്യന്‍ സിനിമയിലെ നിരവധി താരങ്ങള്‍ രാഷ്ട്രീയത്തിലും ഒരു കൈ പയറ്റിയിട്ടുള്ളവരാണ്. ഊട്ടിയില്‍ മകനൊപ്പം കഴിയുമ്പോഴാണ് മലയാളത്തിലെ പ്രിയ നടി ഷീലയെ തേടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫര്‍ എത്തുന്നത്. എന്നാല്‍ സുഹൃത്തുക്കളോടും മറ്റും ആലോചിച്ച ശേഷം ഷീല രാഷ്ട്രീയക്കാരോട് നോ പറയുകയായിരുന്നു. നിര്‍ണായ തീരുമാനമെടുക്കാന്‍ ഷീലയെ സഹായിച്ചതാവട്ടെ മറ്റൊരു പ്രമുഖ നടി ശാരദയും. രാഷ്ട്രീയത്തിലേക്ക് ദയവായി പോകരുതെന്ന് ശാരദയാണ് തന്നെ ഉപദേശിച്ചതെന്ന് ഷീല വെളിപ്പെടുത്തി. ഒരു മാഗസിനു വേണ്ടി ഇരുവരും ഒന്നു ചേര്‍ന്നപ്പോഴാണ് ഈ കഥ വെളിയില്‍ വന്നത്. സിനിമയേക്കാള്‍ മികച്ച അഭിനയം കാഴ്ചവെക്കുന്നവര്‍ക്കേ രാഷ്ട്രീയം വഴങ്ങുകയുള്ളൂ സ്‌ട്രെയിറ്റ് ഫോര്‍വേഡായ ഷീലയ്ക്ക് ഇതു പറ്റില്ലെന്നും ശാരദ പറഞ്ഞു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ മുന്‍ എംപിയായിരുന്ന ശാരദയുടെ വാക്കുകള്‍ തള്ളിക്കളയാന്‍ ഷീലയ്ക്കായില്ല. അങ്ങനെ ഷീലയുടെ രാഷ്ട്രീയപ്രവേശം അടഞ്ഞ അധ്യായമായി മാറുകയും ചെയ്തു.
Read Moreആ കുട്ടിയെ കണ്ടപ്പോള്‍ തന്നെ നല്ല ഭംഗിയുണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തിരുന്നു ! ഡയാന മറിയം കുര്യന്‍ നയന്‍താരയായ കഥ വെളിപ്പെടുത്തി നടി ഷീല…
ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ ഉണ്ടെങ്കില്‍ അത് നയന്‍താരയാണ്. ഡയാന മറിയം കുര്യന്‍ എന്ന പെണ്‍കുട്ടി നയന്‍താരയായ കഥ വെളിപ്പെടുത്തുകയാണ് നടി ഷീല ഇപ്പോള്‍. ‘മനസിനക്കരെ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ആ കുട്ടിയെ കണ്ടപ്പോള്‍ തന്നെ നല്ല ഭംഗിയുണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തിരുന്നു. അഭിനയിക്കാനുള്ള കഴിവും ആ കുട്ടിക്ക് ഉണ്ടായിരുന്നു. വിക്ടോറിയ എന്നോ മറ്റോ ആയിരുന്നു അന്ന് ആ കുട്ടിയുടെ പേര്. ആ പേര് മാറ്റാന്‍ പോകുകയാണെന്ന് സത്യനാണ് ഞങ്ങളോട് പറഞ്ഞത്. പിന്നീട് കുറച്ച് പേരുകളുമായി സത്യന്‍ എന്റെയും ജയറാമിന്റെയും അടുത്തു വന്നു. അങ്ങനെ ഞങ്ങളാണ് നയന്‍താര എന്ന പേര് തെരഞ്ഞെടുത്തത്.’ ‘നയന്‍താര എന്നാല്‍ നക്ഷത്രം എന്നല്ലേ, എല്ലാ ഭാഷയ്ക്കും അനുയോജ്യമായ പേര് കൂടിയാണ്. ഹിന്ദിയിലൊക്കെ പോവുകയാണേല്‍ ഈ പേര് ഗുണമാകുമെന്നും അന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു’.ഷീല പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന…
Read Moreപെണ്‍കുട്ടികള്‍ രാത്രി കാല യാത്ര ഒഴിവാക്കണം; സമൂഹത്തെ ഒറ്റദിവസം കൊണ്ട് നന്നാക്കാനൊന്നും പറ്റില്ല; നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ നടി ഷീലയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു…
കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് പെണ്‍കുട്ടികളുടെ രാത്രികാല യാത്ര. പലരും പല രീതിയില്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ നടി ഷീല ഇപ്പോള്‍ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. പെണ്‍കുട്ടികള്‍ രാത്രികാല യാത്ര ഒഴിവാക്കണമെന്നാണ് ഷീല പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഷീല ഇക്കാര്യം പറഞ്ഞത്. മലയാള സിനിമയെ സംബന്ധിച്ച് നിര്‍ഭാഗ്യകരമായ ഒരു അനുഭവം എന്നേ അതിനെക്കുറിച്ച് പറയാനാകു. അതിന്റെ പിന്നാലെ വന്ന വാര്‍ത്തകളുടെ ശരി തെറ്റുകളെപ്പറ്റിയൊന്നും തനിക്കറിയിലെന്ന് നടി വ്യക്തമാക്കി.എന്നാല്‍ തനിക്ക് ഒരു കാര്യം പറയാനുണ്ട്. പെണ്‍കുട്ടികള്‍ ഈ രാത്രി യാത്രകള്‍ ഒഴിവാക്കണം. എന്തിനാണ് പെണ്‍കുട്ടികള്‍ രാത്രിയില്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നത്. ഞാനൊന്നും എന്റെ അമ്മയോ സഹോദരിമാരോ അടുപ്പമുള്ള ആരെങ്കിലും ഇല്ലാതെയോ യാത്ര ചെയ്തിട്ടേയില്ല. സമൂഹത്തെ ഒറ്റദിവസം കൊണ്ട് നന്നാക്കാനൊന്നും പറ്റില്ലയെന്നും ഷീല…
Read More