തൃശൂർ : ചാലക്കുടി ബ്യൂട്ടിപാർലർ മയക്കുമരുന്നു വിവാദ കേസിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരി കേസിൽ കുടുക്കിയത് അടുത്ത ബന്ധുവിന്റെ സുഹൃത്താണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചതോടെ അന്വേഷണം വീണ്ടും ഷീലയുടെ അടുത്ത ബന്ധുവിലേക്ക് എത്തുന്നു. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ഷീലസണ്ണിയുടെ ചാലക്കുടി ബ്യൂട്ടിപാർലറിലേക്ക് എക്സൈസ് സംഘമെത്തി ഷീലയെ എൽഎസ്ഡി സ്റ്റാന്പുകൾ കണ്ടെത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. പന്ത്രണ്ട് എൽഎസ്ഡി സ്റ്റാന്പുകളായിരുന്നു അന്ന് എക്സൈസ് കണ്ടെത്തിയിരുന്നത്. കേസിൽ ഇപ്പോൾ ക്രൈംബ്രാഞ്ച് പ്രതിചേർത്തിരിക്കുന്ന ആൾ ഷീലയുടെ അടുത്ത ബന്ധുവിന്റെ സുഹൃത്താണ്. ഇയാളാണ് ഷീലയുടെ കൈവശം മയക്കുമരുന്നുണ്ടെന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥനു കൈമാറിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണസംഘത്തിന്റെ തലവൻ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ ടി.എം. മജു ഇക്കാര്യങ്ങൾ വിശദീകരിച്ച് തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപിച്ചിട്ടുണ്ട്. ഇതിൽ ഇയാളെ പ്രതിചേർത്തിട്ടുണ്ട്. ഗൂഢാലോചനയിൽ ഷീലയുടെ ബന്ധുവും ഉൾപ്പെടുമെന്നാണു സൂചന. വിദേശ നന്പറിൽ നിന്നാണ്…
Read More