ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെ ഐഎഎസ് ഓഫീസര്‍ ഷാ ഫൈസല്‍, ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഷെഹ്ല റഷീദ് എന്നിവര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജികള്‍ ഇരുവരും പിന്‍വലിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘനാ ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ ഇവര്‍ക്ക് അനുമതി നല്കി. പരാതിക്കാരുടെ പട്ടികയില്‍നിന്നും ഇവരുടെ പേരുകള്‍ നീക്കംചെയ്യാനും കോടതി നിര്‍ദേശിച്ചു. 2009ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്കുകാരനായ ഷാ ഫൈസല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കാശ്മീര്‍ സ്വദേശിയായിരുന്നു. വിവിധ വകുപ്പുകളില്‍ സേവനമനുഷ്ഠിച്ച ഷാ 2019ല്‍ കാശ്മീരിലെ സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ച് സര്‍വീസില്‍നിന്ന് വിരമിക്കുകയായിരുന്നു. ഇതിനുപിന്നാലെ കേന്ദ്രം ഇന്ത്യന്‍ മുസ്ലിംങ്ങളെ പാര്‍ശ്വവത്കരിക്കുകയാണെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നശിപ്പിക്കുകയാണെന്നും ഷാ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. പിന്നീട് ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് എന്നപേരില്‍ രാഷ്ട്രീയ പാര്‍ട്ടിയും…
Read More