സുല്‍ത്താന്‍ ബത്തേരിയിലെ ക്ലാസ് മുറിയില്‍ ഷെഹ് ല ഷെറിന്‍ എന്ന വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച വിവരം കേരളത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ്. കുട്ടികളെ സ്വന്തം മക്കളെപ്പോലെ കാണേണ്ട അധ്യാപകര്‍ അവരെ അന്യരായിക്കാണുന്ന ദുരവസ്ഥയാണ് ഷെഹ്‌ലയുടെ ജീവനെടുത്തത്. ഷെഹ്‌ലയുടെ ദാരുണാന്ത്യം അറിഞ്ഞ ഏവരെയും പോലെ വേദനിച്ചവരായിരുന്നു നാരോക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ എരുമമുണ്ട സ്വദേശി വി വി രാജേഷും, പാലേമാട് ശ്രീ വിവേകാനന്ദ കോളജ് ഓഫ് ടീച്ചേഴ്സിലെ അധ്യാപിക ഉഷസ്സും. ഷെഹ്‌ലയുടെ ഓര്‍മകള്‍ ഒരിക്കലും മായരുതെന്ന തീരുമാനമെടുത്തത് രാജേഷാണ്. ഭാര്യയോടും വീട്ടുകാരുമായി ആലോചിച്ച് ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ഷെഹ്ല .വി .രാജേഷ് എന്ന് പേര് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇടുക്കി നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ 23-നാണ് അധ്യാപക ദമ്പതികളുടെ മകള്‍ ഷെഹ്ലയുടെ ജനനം. മനുഷ്യത്വം മരവിച്ചാല്‍ പാമ്പിനെക്കാള്‍ വിഷമുള്ള ജീവിയാണ് മനുഷ്യന്‍ എന്ന് തെളിയിച്ച ഒറ്റപ്പെട്ട അധ്യാപകന്റെ ഒപ്പമല്ല താനുള്‍പ്പെടെയുള്ള അധ്യാപക സമൂഹമെന്ന് രാജേഷും…
Read More