ഷാര്‍ജയിലെ ജയിലില്‍ മൂന്നുവര്‍ഷം ശിക്ഷപൂര്‍ത്തിയാക്കിയ 188 ഇന്ത്യക്കാരെ വിട്ടയയ്ക്കാന്‍ ഷാര്‍ജ ഭരണാധികാരി ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടത് മലയാള മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ക്രിമിനല്‍ കുറ്റങ്ങള്‍ അല്ലാത്ത കേസുകളില്‍ തടവില്‍ കഴിയുന്നവരെയാണ് മോചിപ്പിക്കുക,കേരളം സന്ദര്‍ശിക്കുന്ന ഡോ. ശൈഖ് സുല്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത് എന്നായിരുന്നു വന്ന വാര്‍ത്തകള്‍. ഇവരെ നാട്ടിലേക്ക് അയയ്ക്കില്ലെന്നും ഷാര്‍ജയില്‍ തന്നെ ജോലി നല്‍കുമെന്നും സുല്‍ത്താന്‍ അറിയിച്ചിരുന്നു. മൂന്നു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കാനാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതെങ്കിലും എല്ലാ ഇന്ത്യാക്കാരെയും മോചിപ്പിക്കാന്‍ ഷെയ്ഖ് സുല്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രാവിലെ ക്ലിഫ്ഹൗസില്‍ നടന്ന ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രി ആവശ്യം മുന്നോട്ടുവച്ചത്. എന്നുമായിരുന്നു വാര്‍ത്തകള്‍ വന്നത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച വാര്‍ത്തകളില്‍ ചെറിയൊരു തിരുത്തുണ്ടെന്ന മറുവാദമാണ് ഇപ്പോള്‍…
Read More