കുങ്ഫുവിലൂടെ ലോകം കീഴടക്കിയ ബ്രൂസ് ലിയുടെ കുട്ടിക്കാല ജീവിതം സിനിമയാക്കാനൊരുങ്ങി പ്രമുഖ ബോളിവുഡ് സംവിധായകരായ ശേഖര്‍ കപൂറും രാം ഗോപാല്‍ വര്‍മയും. ലോകമെമ്പാടുമുള്ള യുവാക്കളെ തന്നിലേക്കാകര്‍ഷിച്ച ഈ ഹോങ്കോങുകാരന്റെ ചെറുപ്പക്കാലം സിനിമയാക്കാന്‍ വര്‍മയും കപൂറും പരസ്പരം മത്സരിക്കുകയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. എലിസബത്ത് രാജ്ഞിയുടെയും ഫൂലന്‍ദേവിയുടെയും ജീവിതം അഭ്രപാളിയിലെത്തിച്ച ശേഖര്‍ കപൂര്‍ മത്സരത്തില്‍ ഒരു പടി മുമ്പിലാണ്. ബ്രൂസ് ലിയുടെ ബാല്യകാല ജീവിതം ലിറ്റില്‍ ഡ്രാഗണ്‍ എന്ന പേരില്‍ സിനിമയാക്കാനൊരുങ്ങുകയാണ് ശേഖര്‍ കപൂര്‍. ദുരിതപൂര്‍ണമായ ചുറ്റുപാടുകളില്‍ നിന്നും എങ്ങനെ ബ്രൂസ് ലി ഹോളിവുഡ് ലോകത്തെ നക്ഷത്രമായി ഉദിച്ചുയര്‍ന്നു എന്നു പറയുന്ന ചിത്രം നിര്‍മിക്കുന്നത് ബ്രൂസ് ലിയുടെ മകള്‍ ഷാനോണ്ലീയാണ്. 1950കളിലെ ഹോങ്കോങിന്റെ പശ്ചാത്തലത്തിലുള്ള ബ്രൂസ് ലിയുടെ ജീവിതമാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. ശേഖര്‍ കപൂറും ഷാനണും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഡാഡി മീഡിയ, ബെയ്ജിങ് ഗോള്‍ഡണ്‍ വേള്‍ഡ് പിക്ചേഴ്സ്,…
Read More