കനത്തമഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അസമിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ജനവാസകേന്ദ്രങ്ങള്‍ മാത്രമല്ല, കാസിരംഗ,മനാസ് ദേശീയോദ്യാനങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയില്‍ ആയിരിക്കുകയാണ്. നിരവധി മൃഗങ്ങള്‍ ഇതിനോടകം ചത്തൊടുങ്ങി. കാസിരംഗ ദേശീയപാര്‍ക്കില്‍ നിന്നും രക്ഷപെട്ട ഒരു കടുവയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വെള്ളപ്പൊക്കത്തില്‍ രക്ഷപെട്ട കടുവ അഭയം തേടിയെത്തിയത് ഒരു വീട്ടിലെ കിടപ്പുമുറിയിലാണ്. വൈല്‍ഡ് ലൈഫ് ട്രസ്റ്റാണ് ചിത്രം ആദ്യം പുറത്തുവിട്ടത്. വീട്ടുകാര്‍ക്ക് ഇപ്പോള്‍ പരിചിതമാണ് ഈ കടുവയുടെ മുഖം. വനപാലകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കടുവയെ തിരിച്ച്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
Read More