കുറച്ചു ദിവസമായി യൂട്യൂബിലും കാംപസിലും താരമായി മാറിയിരിക്കുകയാണ് കാക്കനാട്ടെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് കൊമേഴ്‌സിലെ അധ്യാപിക ഷെറില്‍ ജി കടവന്‍. ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊപ്പം നൃത്തച്ചുവടുകള്‍ വെച്ചതോടെയാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശിനിയായ ഷെറില്‍ പ്രശസ്തയായത്. എന്നാല്‍ ഷെറിലിനെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയ്ക്കുന്നത് ഇതൊന്നുമല്ല. തമിഴ് നടന്‍ വിജയ്‌യുടെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നുവെന്ന വാര്‍ത്തയാണ്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് ഷെറില്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തമിഴ് സംവിധായകന്‍ രവികുമാറിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് വിളി വന്നു എന്നത് സത്യമാണ്. എന്നാല്‍ ഏതാണ് വേഷമെന്നോ, നായികയാണോ എന്ന കാര്യം പറഞ്ഞില്ല. താന്‍ അദ്ദേഹം വിളിച്ചപ്പോള്‍ ക്ലാസിലായിരുന്നുവെന്നും അഭിനയിക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ തിരിച്ചുവിളിക്കാനാണ് അദ്ദേഹം പറഞ്ഞത്. തിരിച്ചു വിളിച്ച താന്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല എന്ന രീതിയിലാണ് സംസാരിച്ചത്. എനിക്ക് അധ്യാപനവുമായി…
Read More