തിരുവനന്തപുരം : കാരണവര്‍ കൊലക്കേസിലെ പ്രതി ഷെറിന്‍ ജയിലിനുള്ളില്‍ നയിക്കുന്ന സുഖ ജീവിതത്തിന്റെ വിവരങ്ങള്‍ പുറത്ത്.ചുരുങ്ങിയ കാലത്തിനുള്ളില്‍ ജയിലില്‍ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരിയാണ് ഷെറിന്‍. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഷെറിനുള്ളത്. അട്ടക്കുളങ്ങര വനിതാ ജയിലിലെ ഫ്രീ ഫാഷനിസ്റ്റായുടെ പ്രധാന ഡിസൈനറാണ് ഷെറിന്‍. വെയില്‍ കൊള്ളാന്‍ പാടില്ലെന്ന വിയ്യൂരിലെ ജയില്‍ ഡോക്ടറുടെ കുറിപ്പടിയാണ് ഷെറിന് അനുഗ്രഹമായത്.അതുകൊണ്ടു തന്നെ കഠിനമായ പണികളൊന്നും ഈ 34 കാരിക്ക് എടുക്കേണ്ടി വന്നിട്ടില്ല. ജയില്‍ അടുക്കളയിലോ കൃഷിത്തോട്ടത്തിലോ ഷെറിന് ജോലി ചെയ്യേണ്ടിവരുന്നില്ല. ശരീരം അനങ്ങാതെ, പൊടിയും അഴുക്കും ഏല്‍ക്കാതെ, വെയിലു കൊള്ളാതെയാണ് അട്ടക്കുളങ്ങരയില്‍ ഷെറിന്റെ ജീവിതം. ജയില്‍ ഉദ്യോഗസ്ഥര്‍ക്കു ഇവരോടുള്ള പ്രത്യേക താത്പര്യം പലതവണ വിവാദമായതാണ്. ചില വനിതാ വാര്‍ഡര്‍മാരുടെ സഹായത്തോടെ ഷെറിന്‍ പതിവായി ഫോണ്‍ വിളിക്കുമായിരുന്നു. വിയ്യൂരിലായിരുന്നപ്പോള്‍ സെല്ലില്‍ നിന്നു ജയില്‍ ഓഫീസിലേക്കു നടക്കുമ്പോള്‍ പോലും…
Read MoreTag: sherin
‘കാരണവര്‍ വില്ല’ വില്‍പ്പനയ്ക്ക്; ബുദ്ധിമാന്ദ്യമുള്ള മകനെ പാവംപിടിച്ച വീട്ടിലെ പെണ്ണിനെക്കൊണ്ട് കെട്ടിച്ചു;ഒടുവില്‍ പാലു കൊടുത്ത കൈയ്ക്കു തന്നെ ഷെറിന്‍ കൊത്തി
മാവേലിക്കര: മരുമകളും കാമുകനും കൂടി കൊല ചെയ്ത ഭാസ്‌കര കാരണവരുടെ ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ല വില്‍പനയ്ക്ക്. ഈ പഞ്ചായത്തിലെ തന്നെ ഏറ്റവും ആഡംബര വീടുകളിലൊന്നായിരുന്നു ഇത്. അമേരിക്കയില്‍ താമസിക്കുന്ന കാരണവരുടെ മക്കള്‍ എറണാകുളം സ്വദേശിയായ അഭിഭാഷകനെയാണ് വീട് വില്‍ക്കാനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കാരണവര്‍ വിശ്രമജീവിതത്തിനായാണ് കുടുംബ ഓഹരി കിട്ടിയ വസ്തുവില്‍ വീട് വച്ചത്. ഇളയ മകന്‍ ബിനു, മരുമകള്‍ ഷെറിന്‍ എന്നിവരോടൊപ്പമായിരുന്നു താമസം. മരുമകള്‍ ഷെറിന്റെ അവിഹിത ബന്ധമാണ് ഒടുവില്‍ ഭാസ്‌കര കാരണവരുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിനു ശേഷം ഇവിടെ ആരും താമസിച്ചിരുന്നില്ല. വീടിനോടൊപ്പമുള്ള ഔട്ട്ഹൗസ് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. 2009 നവംബര്‍ ഏഴിനാണ്് ഭാസ്‌കര കാരണവര്‍ കിടപ്പുമുറിയില്‍ കൊല ചെയ്യപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ കേസ് അന്വേഷിച്ച പൊലീസ് അടുത്ത ബന്ധുക്കളുടെ സഹായം കൊലപാതകത്തിന് പിന്നിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.…
Read More