കോവിഡ് കാലത്ത് അനുകരണീയമായ മാതൃകകള്‍ കാട്ടിത്തന്ന നിരവധി സെലിബ്രിറ്റികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിലൊരാളാണ് നടി ശിഖ. വൈദ്യസഹായത്തിനുവേണ്ടിയുള്ള നിലയ്ക്കാത്ത സഹായ അഭ്യര്‍ഥനകള്‍ എത്തിയതോടെയാണ് നടി ശിഖ അഭിനയം ഉപേക്ഷിച്ച് നഴ്സിന്റെ കുപ്പായം അണിയുന്നത്. ആറു മാസത്തിലേറെയായി കോവിഡ് രോഗികളെ പരിചരിച്ചു വന്ന ശിഖയ്ക്ക് ഇപ്പോള്‍ കോവിഡ് ബാധിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചിത്രം പങ്കുവച്ചാണ് താരം രോഗവിവരം അറിയിച്ചത്. ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറവാണ്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നത് എല്ലാവരും ഈ രോഗത്തെ ഗൗരവമായി കാണണം എന്ന് അഭ്യര്‍ഥിക്കാനാണ്. പരമാവധി വീടിനുള്ളില്‍ സുരക്ഷിതരായി ഇരിക്കണം. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും തനിക്കുണ്ടെന്നും വൈറസിനെ തോല്പിച്ച് ഉടന്‍ തിരിച്ചെത്തുമെന്നും ശിഖ വ്യക്തമാക്കി. വാക്സിന് കണ്ടുപിടിക്കാത്ത കാലത്തോളം മുന്‍കരുതലില്‍ വീഴ്ച വരുത്തരുതെന്നും ശിഖ അഭ്യര്‍ഥിച്ചു. മാസ്ക് മറക്കരുത്, കൈകള്‍ ഇടക്കിടെ കഴുകണം. നിങ്ങളുടെയെല്ലാം പരിധിയില്ലാത്ത സ്നേഹത്തിന് നന്ദിയെന്നും ശിഖ…
Read More