കാടിനോടും കാട്ടുമൃഗങ്ങളോടും പടപൊരുതിയ ജീവിച്ച ”ശിക്കാരി കുട്ടിയമ്മ” ഇനി ഓര്‍മ. ത്രേസ്യാമ്മ തോമസ് ” ശിക്കാരി കുട്ടിയമ്മ”യായത് സിനിമക്കഥകളെ വെല്ലുന്ന സംഭവമാണ്. പാലായിലെ ഒരു സ്വകാര്യ ബാങ്ക് പൊളിഞ്ഞതോടെയാണു കുട്ടിയമ്മയുടെ കുടുംബം 1964 ല്‍ മറയൂരില്‍ എത്തുന്നത്. അപ്പനും അമ്മയും ആറു സഹോദരങ്ങളുമടക്കം. കുട്ടിയമ്മയെ മഠത്തിലാക്കി പഠിപ്പിച്ചപ്പോള്‍ ബാക്കിയുള്ളവര്‍ മറയൂര് നിന്നു. ഇതിനിടെ, മലമ്പനി മറയൂരിനെ കടന്നാക്രമിച്ചു. മരണം പതിവായി. കുട്ടിയമ്മ മറയൂരില്‍ വരുമ്പോള്‍ കാണുന്നത് ഒരു വരാന്തയില്‍ അഭയം പ്രാപിച്ച സഹോദരങ്ങളെയാണ്. വിശക്കുമ്പോള്‍ പഴങ്ങള്‍ കിട്ടുമോ എന്നറിയാനാണ് ആദ്യം കാട് കയറിയത്. ഇതിനിടെ മൂത്ത സഹോദരന്‍ വേട്ടക്കാര്‍ക്കൊപ്പം കൂടി. ഒരിക്കല്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ സഹോദരനെ ഒപ്പമുണ്ടായിരുന്നവര്‍ കാട്ടില്‍ ഉപേക്ഷിച്ചു. ഇതോടെ ഒരു തോക്കുടെുത്ത് കുട്ടിയമ്മയും മറ്റു സഹോദരങ്ങളും കാടുകയറി. നീര് വന്ന കാലുമായി പാറപ്പുറത്ത് ഇരിക്കുന്ന സഹോദരനെ കുട്ടിയമ്മ കണ്ടെത്തുമ്പോള്‍ കൈയെത്താവുന്ന ദൂരത്തു പുലികള്‍…
Read More