മുംബൈ: ബോളിവുഡ് താരങ്ങളില്‍ പലരും ബോഡിഗാര്‍ഡുമാരെ കൂടെ കൊണ്ടു നടക്കുന്നവരാണ്. അതു കൊണ്ടു തന്നെ അവരുടെ ഇഷ്ടമില്ലാതെ അടുത്തു നിന്ന് ചിത്രം പകര്‍ത്തുക അത്രയെളുപ്പമല്ല. എന്നാല്‍ ബോളിവുഡ് താരം ശില്പാഷെട്ടിയുടെയും ഭര്‍ത്താവിന്റെയും സ്വകാര്യചിത്രം പകര്‍ത്തിയ രണ്ട് പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കിട്ടിയത് മുട്ടന്‍ ഇടിയാണ്. കൊടുത്തതാവട്ടെ ഹോട്ടലിലെ ബൗണ്‍സര്‍മാരും. ശില്പയും ഭര്‍ത്താവ് രാജ് കുന്ദ്രയും മുംബൈയിലെ ഒരു റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്ന്ു സംഭവം. ഭക്ഷണത്തിന് ശേഷം ഇരുവരും പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ അനുവാദമില്ലാതെ വന്ന് രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇവരെ തടയാന്‍ ശില്പ ശ്രമിച്ചതുമില്ല, മാത്രമല്ല ഇവര്‍ക്കായി ശില്പാ പോസ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇരുവരും വാഹനത്തില്‍ കയറിയതിനു പിന്നാലെ ഹോട്ടലിലെ ബൗണ്സര്മാര് പാപ്പരാസികളെ ശരിക്കങ്ങു പെരുമാറിവിട്ടു.സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേ ഖാര് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ രണ്ടു ഫോട്ടോഗ്രാഫര്‍മാര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവം സോഷ്യല്‍ മീഡിയയിലും…
Read More