സമൂഹ മാധ്യമങ്ങളിലും തെരുവോരങ്ങളിലും ഇപ്പോള്‍ ഫുള്‍ജാര്‍ സോഡയാണ് താരം. പുതുരുചികള്‍ പരീക്ഷിക്കാനുള്ള യുവതയുടെ ആവേശത്തിന് സോഷ്യല്‍മീഡിയ എരിവു പകര്‍ന്നതോടെ കേരളത്തിലാകമാനമുള്ള യുവജനങ്ങള്‍ ഫുള്‍ജാര്‍ സോഡ തേടിയുള്ള പരക്കം പാച്ചിലിലായി. എരിഞ്ഞു പുകഞ്ഞ് അകംവരെ കത്തുന്ന ഫുള്‍ജാര്‍ സോഡ കുടിച്ച് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോയൊക്കെ പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ് ഇതിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് വായിക്കുന്നത് നന്നായിരിക്കും എന്നാണ് ഡോ. ഷിംന അസീസ് പറയുന്നത്. ഷിനയുടെ കുറിപ്പ് വായിക്കാതെ പോകരുത്. ഡോക്ടര്‍ ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ഏത് സോഷ്യല്‍ മീഡിയ ആപ്പ് തുറന്നാലും ഫുള്‍ജാര്‍ സോഡയും വേറേതാണ്ട് സോഡയുമൊക്കെ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. നോമ്പ് തുറന്ന് കഴിഞ്ഞാല്‍ പിന്നെ സര്‍വ്വം പതപതാന്ന് ഒഴുകണം. കണ്ടിട്ട് പേട്യാകുന്നത് പോരാഞ്ഞിട്ട് ചേരുവകള്‍ എന്താന്ന് കേട്ടിട്ടും പേട്യാവ്ണുണ്ട്. പാവം ആമാശയം ! ബൈ ദ വേ, ഈ സോഡ എന്ന് പറയുന്ന കാര്‍ബണ്‍…
Read More