ഒരുത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലും തുടര്‍ന്നുള്ള ഇന്റര്‍വ്യൂവിലും നടന്‍ വിനായകന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരേ വന്‍ വിമര്‍ശനമാണുയരുന്നത്. വിനായകനെ അനുകൂലിച്ചും ചിലരെത്തുന്നുണ്ടെങ്കിലും ഒട്ടുമിക്ക ആളുകളും നടനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ്. എന്താണ് മീ ടു എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല…എന്നതായിരുന്നു വിനായകന്റെ വിവാദ വാക്കുകള്‍. ഇപ്പോള്‍ ഇതാ വിനായകന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികള്‍ക്ക് ഏറെ…
Read More