ഇതിഹാസ എന്ന ചിത്രത്തിലൂടെ നായക പദവിയിലേക്ക് ഉയര്‍ന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. ദീര്‍ഘകാലം സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ശേഷമായിരുന്നു അഭിനയത്തിലേക്ക് ഷൈനിന്റെ കടന്നുവരവ്. എന്നാല്‍ നാലാള് അറിയുന്ന താരമായതിന് തൊട്ടുപിന്നാലെ വിവാദമായ കൊക്കൈയ്ന്‍ കേസില്‍ നടന് പിടിയിലാകുകയും ചെയ്തു. ഇതോടെ നടന്റെ കരിയറില്‍ വന്‍ താഴ്ച്ചയുണ്ടായി. പിന്നീട് ശ്രദ്ധേയമായ നായകവേഷങ്ങളൊന്നും കിട്ടിയതുമില്ല. തന്നെ കൊക്കൈയ്ന്‍ കേസില്‍ കുടുക്കിയതിനു പിന്നില്‍ ചിലരുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഷൈന്‍ പറയുന്നത് ഇങ്ങനെ- ഒരിക്കലും ഞാന്‍ ചിന്തിച്ചതല്ല ഇങ്ങനെ ഒരു കൊക്കെയിന്‍ കേസ് ഉണ്ടാകുമെന്ന്. പക്ഷേ, അന്നും ഞാന്‍ തളര്‍ന്നില്ല.കാരണം, പെട്ടെന്നൊരു ദിവസം വെള്ളിവെളിച്ചത്തിലേക്ക് വന്നതല്ല ഞാന്‍. വര്‍ഷങ്ങളോളം ഇതില്‍ നിന്ന് കഷ്ടപ്പാടുകള്‍ അറിഞ്ഞു തന്നെയാണ് വളര്‍ന്നത്. രണ്ടുമാസം കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കഥയൊന്നുമല്ല അന്ന് സംഭവിച്ചത് എന്ന്…
Read More