കാശി മഹാകാല്‍ എക്‌സ്പ്രസിലെ എസി ബര്‍ത്തില്‍ മിനിശിവ ക്ഷേത്രം സജ്ജീകരിച്ച് റെയില്‍വെ ! കടുത്ത എതിര്‍പ്പുമായി ഒവൈസി രംഗത്ത്

പ്രമുഖ ക്ഷേത്രങ്ങളിലേക്കുള്ള സര്‍വീസിന് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച ട്രെയിനിലെ ബര്‍ത്ത് കോച്ചില്‍ ക്ഷേത്ര മാതൃകയില്‍ പൂജാമുറി സജ്ജീകരിച്ച് റെയില്‍വേ. ട്രെയിനിന്റെ എ.സി കോച്ച് ശിവക്ഷേത്രമാക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്ത് എ.ഐ.എം.ഐ.എം പാര്‍ട്ടി നേതാവും ലോക്സഭാംഗവുമായ അസാദുദ്ദീന്‍ ഒവൈസിയും രംഗത്തെത്തിയിട്ടുണ്ട്. മിനിശിവക്ഷേത്രം പോലെയാണ് പൂജാമുറി നിര്‍മിച്ചിരിക്കുന്നത്. ഇത് ചോദ്യം ചെയ്താണ് ഒവൈസി രംഗത്തെത്തിയത്. പ്രധാനമന്ത്രിയെ ‘സര്‍’ എന്ന് വിളിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ട്വീറ്റ് ചെയ്യുകയാണ് ഒവൈസി ചെയ്തത്. ഇതോടൊപ്പം ട്രെയിനില്‍ ക്ഷേത്രം സ്ഥാപിച്ചതിനെക്കുറിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ടും ഒവൈസി പങ്കുവച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും ഇന്‍ഡോറിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന കാശി മഹാകാല്‍ എക്‌സ്പ്രസിലെ ‘ബി 5’ കോച്ചിലെ സീറ്റ് നമ്പര്‍ 64ലാണ് റെയില്‍വേ അധികൃതര്‍ ഈ മിനി ക്ഷേത്രമാക്കി മാറ്റിയിരിക്കുന്നത്. ഇപ്പോള്‍ തല്‍ക്കാലത്തേക്ക് സജ്ജീകരിച്ചിരിക്കുന്ന േേക്ഷത്രം സ്ഥിരമാക്കണോയെന്ന ആലോചനയിലാണ് നിലവില്‍ റെയില്‍വേ അധികൃതര്‍.ഫുള്‍ തേര്‍ഡ് എ.സി…

Read More