പിഎസ്‌സി കോപ്പിയടിയുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാരെക്കൂടി പ്രതിചേര്‍ത്തു.’കോപ്പിയടി’ക്കു സഹായിച്ചതിന് അറസ്റ്റിലായ എസ്.എ.പി. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ വി.എം. ഗോകുലിനെ രക്ഷിക്കാനായി കൃത്രിമ രേഖ ചമച്ചതിനു പുതുതായി രജിസ്റ്റര്‍ ചെയ്ത കേസിലാണ് സഹപ്രവര്‍ത്തകരായ ടി.എസ്. രതീഷ്, എബിന്‍ പ്രസാദ്, ലാലു രാജ് എന്നിവരെ പ്രതിചേര്‍ത്തത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശാനുസരണം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗോകുലാണ് ഒന്നാം പ്രതി. എസ്.എഫ്.ഐ. നേതാക്കളായ ആര്‍. ശിവരഞ്ജിത്, എ.എന്‍. നസീം എന്നിവര്‍ക്ക് ഇലക്ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെയാണ് ശരിയുത്തരങ്ങള്‍ എത്തിച്ചതെന്ന വാദം പൊളിക്കുന്ന വിവരങ്ങളും പുറത്തുവന്നു. പരീക്ഷാ സമയത്ത് ഗോകുല്‍ പരീക്ഷാഹാളിനു സമീപമുണ്ടായിരുന്നതിനു തെളിവു കിട്ടിയിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഉപയോഗിച്ചതെങ്കില്‍ ഗോകുല്‍ പരീക്ഷാഹാളിനു സമീപമെത്തേണ്ട കാര്യമില്ല. ഡ്യൂട്ടിക്കിടെ, ഓഫീസിലിരുന്നു ചെയ്യാവുന്ന കാര്യമേയുള്ളൂ. പരീക്ഷാഹാളിനു സമീപമെത്തിയത് ഉത്തരങ്ങള്‍ നേരിട്ടു കൈമാറാന്‍ വേണ്ടിയാകാം. അങ്ങനെയെങ്കില്‍, ഇതുവരെ അജ്ഞാതനായ ഒരാളുടെ സഹായം കൂടി ഉണ്ടായിരുന്നെന്നു…
Read MoreTag: shiva renjith
നടന്നത് വിചാരിച്ചതിലും വലിയ കളികള്‍ ! മൂന്നു പേര്‍ക്കും കിട്ടിയത് ഒരേ ബാര്‍കോഡ് ചോദ്യങ്ങള്‍; ഒടുവില്‍ പിഎസ്‌സിയും പ്രതിക്കൂട്ടിലേക്ക്…
എസ്എഫ്‌ഐ നേതാക്കള്‍ പ്രതികളായ പരീക്ഷാത്തട്ടിപ്പില്‍ പുറത്തുവരുന്നത് കരുതിയതിലും വലിയ കളികളുടെ കഥകള്‍. ഇതോടെ അന്വേഷണം പിഎസ് സിയിലേക്കും നീളുകയാണ്. റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയ ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും കിട്ടിയത് ഒരേ ബാര്‍കോഡ് ചോദ്യങ്ങള്‍ ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതോടെ ഇക്കാര്യത്തില്‍ ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം തുടങ്ങി. നസിമിന് പിഎസ് സിയില്‍ രണ്ടു പ്രൊഫൈലുകളാണ് ഉള്ളതെന്നും കണ്ടെത്തി. രണ്ടു പ്രൊഫൈലുകളില്‍ രണ്ട് ജനനത്തീയതിയും മൊബൈല്‍ നമ്പരുമാണ് നല്‍കിയത് എന്നും പരിശോധനയില്‍ കണ്ടെത്തി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.
Read More