നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്കാന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നതായി വിവരം. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കരന് ഇക്കാര്യം സ്വപ്നയെ അറിയിക്കുന്ന വാട്സാപ് ചാറ്റാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഈ ചാറ്റ് തെളിവായി ചേര്‍ത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ‘നിനക്ക് ജോലി വാങ്ങിത്തരണമെന്ന് സിഎം എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷെ അത് താഴ്ന്ന പദവിയായിരിക്കും. എങ്കിലും നേരത്തേയുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും’ എന്നാണ് ശിവങ്കരന് ചാറ്റില്‍ പറയുന്നത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ഇഡി കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ശിവശങ്കര്‍-സ്വപ്നയും തമ്മിലുള്ള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ വെളിവാക്കുന്ന ചാറ്റ് ഇഡി സമര്‍പ്പിച്ചതോടെ കേസിന്റെ ഗൗരവം വര്‍ധിച്ചിരിക്കുകയാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്ന വാട്സാപ്പ് ചാറ്റുകളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അറസ്റ്റിനു…
Read More