കാസ്റ്റിംഗ് കൗച്ച്,മീടു ആരോപണങ്ങള്‍ക്ക് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ പഞ്ഞമില്ല. ഇപ്പോഴിതാഅവസരങ്ങള്ക്ക് വേണ്ടി നിര്‍മാതാവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടി ശിവ്യ പതാനിയ. ബാല്‍ ശിവ് എന്ന സീരിയലിലെ പാര്‍വതിയായി അഭിനയിക്കുന്ന ശിവ്യ പതാനിയ മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. നിരവധി ടിവി ഷോകളിലൂടെയും പ്രശസ്തയാണ് ശിവ്യ. ഹംസഫര്‍ എന്ന ഷോയുടെ സംപ്രേക്ഷണം മുടങ്ങിയതോടെ ശിവ്യയ്ക്ക് എട്ട് മാസത്തോളം ജോലിയില്ലായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു ഇതെന്ന് ശിവ്യ പറയുന്നു. ഇതിനിടയിലാണ് മുംബൈയിലെ സാന്താക്രൂസില്‍ ഒരു ഓഡിഷന് വിളിക്കുന്നത്. വളരെ ചെറിയ മുറിയിലേക്ക് നിര്‍മാതാവെന്നു പറഞ്ഞയാള്‍ എന്നെ വിളിപ്പിച്ചു. വളരെ പോപ്പുലര്‍ ആയ ഒരു നടനുമായി പരസ്യം ചെയ്യണമെങ്കില്‍ വിട്ടു വീഴ്ച്ച ചെയ്യേണ്ടിവരുമെന്ന് പറഞ്ഞു. എന്നാല്‍ ഇക്കാര്യം പറയുമ്പോള്‍ അയാള്‍ ലാപ്ടോപ്പില്‍ ഹനുമാന് ചാലിസ ഇട്ടിരിക്കുകയായിരുന്നു. എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത രസകരമായ ഭാഗമാണ്…
Read More