ഹരിപ്പാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മുന്നേറ്റത്തിൽ വിറളിപിടിച്ച സിപിഎം ഗുണ്ടകൾ പോലീസ് സംരക്ഷണയിൽ ബിജെപി പ്രവർത്തകർക്കെതിരേ ആക്രമണം അഴിച്ചുവിടാൻ നോക്കിയാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ശോഭാ സുരേന്ദ്രൻ. ബിജെപി ഹരിപ്പാട് മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ്, ഭാര്യയും ബിജെപി കുമാരപുരം പഞ്ചായത്ത് സമിതി പ്രസിഡന്റുമായ രാജി സുമേഷ് എന്നിവർക്കെതിരേ നടന്ന സിപിഎം ആക്രമണത്തിൽ പ്രതിഷേധിച്ച് കുമാരപുരത്തുവച്ച് നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ. അക്രമികൾക്ക് പരോക്ഷ പിന്തുണ നൽകുകയും ഇരകൾക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്ന കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംവിധാനം, തീക്കൊള്ളികൊണ്ട് തലചൊറിയുന്നത് തുടർന്നാൽ ദുഃഖിക്കേണ്ടിവരുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സുമേഷിനെയും രാജിയെയും കൈയേറ്റം ചെയ്യുകയും വീടും ഉപജീവനമാർഗമായ വാഹനവും അടിച്ചുതകർക്കുകയും ചെയ്ത സിപിഎം – ഡിവൈഎഫ്ഐ അക്രമികളെ സംരക്ഷിക്കാതെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പോലീസ് ശ്രമിക്കാത്ത പക്ഷം അതിശക്തമായ…
Read MoreTag: shobasurendran
“അയ്യയ്യയ്യേ, ഞാന്‍ ബിജെപിയില്‍ ചേരുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ’’; ശോഭാ സുരേന്ദ്രനെ കണ്ടില്ലെന്ന് ആവർത്തിച്ച് ഇ.പി. ജയരാജൻ
തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ വോട്ടെടുപ്പ് ദിനത്തിൽ സ്ഥിരീകരിച്ചത് പാർട്ടിക്കുള്ളിൽ നീറി പുകയുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വിവാദം ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയാകുമെന്നുറപ്പാണ്. യോഗത്തിൽ പങ്കെടുക്കാൻ ജയരാജൻ ഇന്നു രാവിലെ തിരുവനന്തപുരത്ത് എത്തി. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നും മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ.പി. ജയരാജന് പറഞ്ഞു. തിരുവനന്തപുരത്തെത്തിയ ജയരാജൻ താൻ ശോഭാ സുരേന്ദ്രനെ കണ്ടില്ലെന്ന് ആവർത്തിച്ചു. ശോഭാ സുരേന്ദ്രനെ ഇതുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ല. എന്നെപ്പോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ഉമ്മന്‍ചാണ്ടി മരണപ്പെട്ട സമയത്താണ് അടുത്തുകണ്ടത്. ശോഭാ സുരേന്ദ്രനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. അവരുടെ പ്രസംഗം വളരെ മോശമാണ്. അവരെ കാണുകയോ…
Read Moreമിഷൻ പരാജയപ്പെട്ടതിൽ ഞാൻ ഏറെ പ്രയാസപ്പെട്ടു; നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നു തവണ ഇപിയെ കണ്ടെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: ഇ.പി.ജയരാജന് എന്നെ പരിചയപ്പെടുത്തുന്നത് ദല്ലാൾ നന്ദകുമാറാണെന്നും നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നുതവണ ഇപിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽവച്ചും പിന്നീട് ഡൽഹി ലളിത് ഹോട്ടലിലും തൃശൂർ രാമനിലയത്തിലുമാണ് കൂടിക്കാഴ്ചകൾ നടന്നതെന്നും ശോഭാ സുരേന്ദ്രൻ ഒരു മാധ്യമത്തിനു നൽകിയ അഭമുഖത്തിൽ പറഞ്ഞു. സിപിഎം സംസ്ഥാനസെക്രട്ടറിസ്ഥാനം ലഭിക്കാത്തതിൽ ദുഃഖവും അമർഷവുമുള്ള ഇപി പാർട്ടി വിടാനും ബിജെപിയിൽ ചേരാനും താത്പര്യം പ്രകടിപ്പിച്ചതായി നന്ദകുമാർ സൂചിപ്പിച്ചു. ബിജെപിയിൽ തനിക്ക് എട്ടു സംസ്ഥാനങ്ങളുടെ ചുമതല ഉണ്ടായിരുന്ന സമയത്താണ് നന്ദകുമാർ വരുന്നത്. നന്ദകുമാർ ഇ.പി.ജയരാജനുമായി ദീർഘനേരം സംസാരിക്കുന്നത് സ്പീക്കർഫോണിലിട്ട് തന്നെ കേൾപ്പിച്ചുവെന്നും ശോഭാ സുരേന്ദ്രൻ പറയുന്നു. ശോഭ വെറും കേരളനേതാവ് മാത്രമല്ലേ, ഡൽഹിയിൽ പോവുന്ന വിവരം ചോരുമോ എന്നു ജയരാജൻ ആശങ്ക പ്രകടിപ്പിച്ചപ്പോൾ യോഗി ആദിത്യനാഥ്, അമിത് ഷാ, ജെ.പി. നഡ്ഢ തുടങ്ങിയവരോടൊപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ചിത്രം…
Read More