മക്കളെ ഒന്നു കാണാന്‍ പോലും അനുവദിക്കുന്നില്ല ! മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമം; വീണ്ടും നിയമപോരാട്ടത്തിനൊരുങ്ങി ശോഭ

കൊച്ചി: രണ്ടു വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ തന്റെ നിരപരാധിത്വം തെളിയിച്ചുവെങ്കിലും ശോഭയുടെ ദുരിതം തീരുന്നില്ല. സ്വന്തം നഗ്നദൃശ്യം പ്രചരിപ്പിച്ചുവെന്ന ഭര്‍ത്താവിന്റെ ആരോപണം തെറ്റെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ തെളിയിച്ച് ഡിജിപിയുടെ വരെ പ്രശംസയ്ക്ക് പാത്രമായിരുന്നു ശോഭ. എന്നാല്‍ നിരപരാധിത്വം തെളിയിച്ചുവെങ്കിലും ഭര്‍ത്താവിന്റെ വാക്കുമാത്രം കേട്ട് തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ച് ചൈല്‍ഡ്ലൈന്‍ കുട്ടികളെ വിട്ടുതരുന്നില്ല എന്നതാണ് ശോഭയുടെ ഇപ്പോഴത്തെ പരാതി. ഇതോടെ വീണ്ടും ഒരു നിയമയുദ്ധത്തിന് ഒരുങ്ങുകയാണ് ഇവര്‍. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാര്‍ ഉള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന ഒരു അശ്ലീലദൃശ്യം തന്റെ ഭാര്യയുടേത് ആണെന്ന ശോഭയുടെ ഭര്‍ത്താവിന്റെ തോന്നലിലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഒരു അന്വേഷണത്തിനും കാക്കാതെ ഭര്‍ത്താവ് വിവാഹമോചനത്തിന് നടപടി തുടങ്ങി. ഇതിനൊപ്പമാണ് തനിക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നതെന്ന് ശോഭ പറയുന്നു. ശോഭ മര്‍ദിച്ചുവെന്ന് ആരോപിച്ച് കുട്ടികളില്‍ ഒരാളെ ആശുപത്രിയിലാക്കി. അവിടെ എത്തിയ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരോട്…

Read More