പോലീസ് ഉദ്യോഗസ്ഥരെന്നു കേള്‍ക്കുമ്പോള്‍ മനസില്‍ വരുക നല്ല ആരോഗ്യ ദൃഢഗാത്രരായ, സിക്സ് പാക്ക് ബോഡിയുള്ള പുരുഷന്മാരെയാണ്. തീപ്പൊരി ഡയലോഗുകളിലൂടെയും ആക്ഷന്‍ രംഗങ്ങളിലൂടെയുമൊക്കെ കോരിത്തരിപ്പിച്ച പൊലീസ് കഥാപാത്രങ്ങളും ഏറെയുണ്ട്. എന്നാല്‍ നിത്യജീവിതത്തിലെ പൊലീസുകാരെല്ലാം അത്തരക്കാരാണോ? അല്ലേയല്ല. അവരില്‍ വണ്ണം കുറഞ്ഞവരും അമിതവണ്ണക്കാരുമൊക്കെയുണ്ടാകും. അത്തരത്തിലൊരാളായിരുന്നു മധ്യപ്രദേശുകാരനായ പൊലീസ് ഇന്‍സ്പെക്ടര്‍ ദൗലത് റാം ജോഗത്ത്. വണ്ണം മൂലം മര്യാദയ്ക്കൊന്നു നടക്കാന്‍ പോലും കഴിയാതിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സംഭവിച്ചിരിക്കുന്നത്. എഴുത്തുകാരി ശോഭാ ഡെയുടെ ഒരു ട്വീറ്റാണ് ഈ പോലീസുകാരനെ ഇരുത്തി ചിന്തിപ്പിച്ചത്. പൊലീസുകാരുടെയിടയിലെ അമിതവണ്ണത്തെ പരിഹസിച്ച് 2017, ഫെബ്രുവരിയില്‍ ശോഭ ട്വീറ്റ് ചെയ്തത് ദൗലത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു. ട്വീറ്റുകളും മറുട്വീറ്റുകളുമായി പൊണ്ണത്തടിയനായ പൊലീസുകാരന്റെ ചിത്രം വൈറലായി. പൊലീസുകാരുടെ അനാരോഗ്യത്തെക്കുറിച്ച് സമൂഹത്തെ അറിയിക്കാന്‍ വേണ്ടി ശോഭാ ഡെ ചെയ്ത ട്വീറ്റാണെങ്കിലും പരിഹാസം കൊണ്ടത് ദൗലത്തിന്റെ മനസിലാണ്. ഇതോടെ ഏതുവിധേനയും തടി കുറയ്ക്കാന്‍…
Read More