ആ വാര്‍ത്തകേട്ട് ഞാന്‍ ആകെ ഷോക്ക് ആയി ! തന്നെ ഏറ്റവുമധികം ഞെട്ടിച്ച സംഭവത്തെക്കുറിച്ച് നടി പ്രിയാമണി പറയുന്നതിങ്ങനെ…

മലയാളികളുടെ ഇഷ്ടതാരവും ദേശീയ പുരസ്‌കാര ജേതാവുമായ പ്രിയാമണി വിവാഹശേഷം താല്‍ക്കാലികമായി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ജീവിതത്തില്‍ താന്‍ നേരിട്ട ഏറ്റവും ഷോക്കിംഗായ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് പ്രിയാമണി ഇപ്പോള്‍. നടന്‍ തരുണുമായി തന്റെ വിവാഹം ഫിക്സ് ചെയ്തു എന്നു മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയാണ് തന്നെ ഏറ്റവുമധികം ഞെട്ടിച്ചതെന്ന് പ്രിയാമണി പറയുന്നു. ഒരു അഭിമുഖത്തിലാണ് പ്രിയാമണി ഇക്കാര്യം പറഞ്ഞത്. തരുണിന്റെ അമ്മ വിവാഹത്തിന് സമ്മതം നല്‍കിയെന്നായിരുന്നു അന്ന് പ്രചരിച്ച വാര്‍ത്തയെന്നും ഈ വാര്‍ത്ത അറിഞ്ഞ ഉടനെ താന്‍ അച്ഛനെ വിളിച്ച് കാര്യം സംസാരിച്ചെന്നും പ്രിയമണി പറഞ്ഞു.

Read More