സിനിമ തുടങ്ങുമ്പോള്‍ പുകവലിയ്‌ക്കെതിരായ പരസ്യം കാണിക്കുന്നത് പലരെയും അലോസരപ്പെടുത്തുന്നു. ശ്വാസകോശം സ്‌പോഞ്ച് പോലെ എന്ന മുന്നറിയിപ്പോടെ തുടങ്ങുന്ന പരസ്യം കാണാതിരിക്കാന്‍ പരസ്യം കഴിഞ്ഞതിനു ശേഷം മാത്രം തീയറ്ററില്‍ കയറുന്ന പുകവലിക്കാരുണ്ട്. എന്നാല്‍ ചെയിന്‍ സ്‌മോക്കറായ ഒരാളുടെ ശ്വാസകോശത്തെക്കാള്‍ എത്രയോ ഭേദമാണ് സ്‌പോഞ്ച് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുപ്പതുവര്‍ഷം പുകവലിക്ക് അടിമയായി അടുത്തിടെ ആശുപത്രിയില്‍ മരിച്ച ഒരു രോഗിയുടെ ശ്വാസകോശത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ചൈനയിലെ ജിയാങ്‌സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു പാക്കറ്റ് സിഗരറ്റ് സ്ഥിരമായി ഉപയോഗിക്കുന്ന ആളായിരുന്നു ഇയാള്‍. ഒന്നിലധികം ശ്വാസകോശം തകരാറുകളുമായി അമ്പത്തിരണ്ടാം വയസിലാണ് ഇയാള്‍ മരിക്കുന്നത്. ചാര്‍ക്കോള്‍ നിറത്തിലായ അവസ്ഥയിലായിരുന്നു ഇയാളുടെ ശ്വാസകോശം. സാധാരണ ഒരാളുടെ ശ്വാസകോശത്തിന്റെ നിറം പിങ്ക് ആയിരിക്കുമ്പോഴാണ് ഇയാളുടെ ശ്വാസകോശം കരിക്കട്ടയ്ക്കു സമാനമായത്.പുകവലിക്ക് എതിരെ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല പരസ്യം ഇതാവുമെന്ന നിരീക്ഷണത്തിലാണ് ഡോക്ടര്‍മാര്‍ ദൃശ്യങ്ങള്‍…
Read More