ആനയുടെ വികൃതിത്തരങ്ങളുടെ വീഡിയോകള്‍ ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലുള്ള മൃഗശാലയിലെ ആനയുടെ വീഡിയോയാണ് വൈറലായത്. മൃഗശാലയില്‍ സന്ദര്‍ശനത്തിനെത്തിയ കുട്ടിയുടെ ഷൂ അബദ്ധത്തില്‍ ആനയെ പാര്‍പ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ആന ഷൂ തുമ്പിക്കൈകളില്‍ എടുത്ത് കുട്ടിക്ക് തിരികെ നല്‍കുകയായിരുന്നു. 25 വയസ്സുള്ള മൗണ്ടേന് എന്ന ആനയാണ് കുട്ടിയുടെ ഷൂ മടക്കി നല്‍കിയത്. സന്ദര്‍ശകരിലാരോ പകര്‍ത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ജനശ്രദ്ധ നേടുകയായിരുന്നു. ചെറുപ്പം മുതലേ സാമര്‍ത്ഥ്യമുള്ള മിടുക്കനായ ആനയാണ് മൗണ്ടേന് എന്ന് മൃഗശാല അധികൃതരും വ്യക്തമാക്കി. ആളുകളുമായി അടുത്തിടപഴകാനും മൗണ്ടേന് ഏറെയിഷ്ടമാണ്.
Read MoreTag: shoe
അനിയത്തി പ്രാവില്‍ മിനിയുടെ കൊച്ചിച്ചായന് ! ഇന്ന് ഈ നടന് ജീവിതം ജീവിച്ചു തീര്‍ക്കുന്നത് ചെരിപ്പുകടയില്‍…
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് പ്രണയചിത്രങ്ങളിലൊന്നാണ് അനിയത്തിപ്രാവ്.1997ല്‍ തീയേറ്ററുകളിലെത്തിയ സിനിമ വലിയ വിജയം നേടുകയും, സിനിമയിലെ പാട്ടുകളും സംഭാഷണങ്ങളും വരെ വര്‍ഷങ്ങളോളം പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഈ സിനിമയെ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. കുഞ്ചാക്കോ ബോബന്, ശാലിനി തുടങ്ങിയ താരങ്ങളുടെ തുടക്കം കൂടിയായിരുന്നു സിനിമ. കുഞ്ചാക്കോ ബോബന് അവതരിപ്പിച്ച സുധിയേയും ശാലിനിയുടെ മിനിയേയും പ്രേക്ഷകര്‍ ഏറ്റെടുത്തു. സുധിയുടെ കൂട്ടുകാരേയും മിനിയുടെ വീട്ടുകാരേയും പ്രേക്ഷകര്‍ മറക്കാനിടയില്ല. ഹരിശ്രീ അശോകനും സുധീഷുമാണ് സുധിയുടെ സുഹൃത്തുക്കളായി സിനിമയില്‍ എത്തിയത്. മിനിയുടെ ചേട്ടന്മാരായി ജനാര്‍ദ്ദനനും കൊച്ചിന് ഖനീഫയുമാണ് എത്തിയത്. എന്നാല്‍ ഇവരുടെ അനുജനായി എത്തിയത് ഒരു പുതുമുഖമായിരുന്നു. ആ കുടുംബത്തിലെ കലിപ്പനായ വര്‍ക്കി എന്ന കഥാപാത്രം. മിനിയുടെ കൊച്ചിച്ചായന്. സംവിധായകന് ഫാസിലിന്റെ ബന്ധുവായ ഷാജിന് ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫാസിലിന്റെ സഹോദരി പുത്രനായിരുന്നു ഷാജിന്. സംവിധാന സഹായി ആയിട്ടായിരുന്നു തുടക്കം.…
Read More