ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്കും വിവാഹബന്ധം വേര്‍പെടുത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും താരങ്ങള്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും ഇനി നിയമപരമായ നടപടികള്‍ മാത്രമേ ബാക്കിയുള്ളൂവെന്നുമാണ് ഇരുവരുടേയും അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടയിലാണ് ആരാധകരെ ഞെട്ടിച്ച് താരങ്ങളെ ഒന്നിച്ചു നിര്‍ത്തിയുള്ള റിയാലിറ്റി ഷോയുമായി ഒടിടി പ്ലാറ്റ്ഫോമായ ഉര്‍ദുഫ്ളിക്സിന്റെ പോസ്റ്റര്‍ പുറത്തുവന്നത്. പാകിസ്ഥാനിലെ ആദ്യ ഉര്‍ദു ഒടിടി പ്ലാറ്റ്ഫോമാണ് ഉര്‍ദുഫ്ളിക്സ്. ‘ദി മിര്‍സ മാലിക് ഷോ’ എന്ന പേരിട്ടിരിക്കുന്ന പരിപാടിയിലാണ് സാനിയയേയും ഷൊയ്ബ് മാലിക്കിനേയും ഒന്നിച്ച് കാണിച്ചിരിക്കുന്നത്. പരിപാടി ഉടന്‍ തന്നെ സംപ്രേഷണം ചെയ്യുമെന്നും സോഷ്യല്‍മീഡിയില്‍ പങ്കുവെച്ച പോസ്റ്ററില്‍ പറയുന്നു. എന്തായാലും വേര്‍പിരിയല്‍ വാര്‍ത്തയില്‍ നിരാശരായ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പോസ്റ്റര്‍. ഇരുവരേയും ഒന്നിച്ച് കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
Read MoreTag: shoib malik
ജിമ്മിലും നീന്തല്‍ കുളത്തിലും എല്ലാം ഇഴുകി ചേര്‍ന്നുള്ള ഫോട്ടോഷൂട്ട് ! സാനിയ മിര്‍സയുടെ കുടുംബജീവിതം തകര്‍ത്തത് പാക് നടിയെന്ന് മാധ്യമങ്ങള്‍…
ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സയും പാക് ക്രിക്കറ്റര്‍ ഷൊയിബ് മാലികും 12 വര്‍ഷം നീണ്ട തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തിയത് ആരാധകരെയാകെ ഞെട്ടിച്ചിരുന്നു. ഒട്ടുമിക്ക ബന്ധങ്ങളിലേതും പോലെ ഇവിടെയും വില്ലനായത് അവിഹിതബന്ധം തന്നെയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 2010 ഏപ്രിലിലാണ് സാനിയയും ഷോയ്ബും വിവാഹിതരായത്. ഇന്ത്യ, പാക്കിസ്ഥാന് അയല്‍രാജ്യങ്ങളില്‍ നിന്നും പ്രണയിച്ചു വിവാഹിതരായ ഇവര്‍ എക്കാലവും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. തകര്‍ന്ന ഹൃദയങ്ങള്‍ എവിടേക്കാണ് പോകുന്നത്? അല്ലാഹുവിനെ കണ്ടെത്താന്‍ എന്ന് സാനിയ മിര്‍സയുടെ ഇന്‍സ്റ്റാ സ്റ്റോറി വന്നതോടെയാണ് വിവാഹ മോചന വാര്‍ത്ത കൂടുതല്‍ പരന്നത്. സാനിയയും മാലിക്കും ഏറെ നാളുകളായി ഒരുമിച്ച് അല്ല കഴിയുന്നത് എന്ന റിപ്പോര്‍ട്ടുകളും ഇതോടെ ശക്തമായി.സാനിയ ദുബൈയിലും ഷൊയിബ് മാലിക് പാക്കിസ്ഥാനിലുമാണ് ഇപ്പോഴുള്ളത്. സാനിയയെ മാലിക് വഞ്ചിച്ചതായാണ് പാക്കിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മകന് ഇസ്ഹാന് ഇരുവരുടേയും അടുത്തായാണ് മാറി മാറി കഴിയുകയാണ്.…
Read Moreസാനിയയും മാലിക്കും ഇനി ഭാര്യഭര്‍ത്താക്കന്മാരല്ല ! വേര്‍പിരിയല്‍ ഷൊയിബ് മാലിക്കിന്റെ ചതി സാനിയ കണ്ടെത്തിയതിനെത്തുടര്‍ന്ന് എന്ന് സൂചന…
ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയിബ് മാലിക്കും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരുടേയും പ്രണയം വിവാഹം ആയിരുന്നു. ബാല്യകാല സുഹൃത്തുമായി വിവാഹം ഉറപ്പിച്ചിരിക്കെയാണ് സാനിയ മാലിക്കുമായി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 2010 ഏപ്രിലില്‍ സാനിയയും മാലിക്കും വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷം ദുബായിയില്‍ സ്ഥിരതാമസം ആക്കിയിരിക്കുക ആയിരുന്നു ഇരുവരും. ഇവര്‍ക്ക് ഒരു കുട്ടിയും ജനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവര്‍ വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ട് ഇവരുടെ വിവാഹമോചനം സ്ഥിരീകരിക്കുന്നതാണ്. ഇരുവരും കുറച്ചു കാലമായി വേര്‍പിരിഞ്ഞ് ആണ് താമസിക്കുന്നത് എന്നും ഇപ്പോള്‍ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നുമാണ് വെളിപ്പെടുത്തല്‍. ഷൊയിബ് മാലിക്കിന്റെ മാനേജ്മെന്റ് ടീമില്‍ അംഗമായ വ്യക്തിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തി രംഗത്ത് എത്തിയിരിക്കുന്നത്. സാനിയ മിര്‍സയും ഷൊയിബ് മാലികും വിവാഹ…
Read Moreസാനിയയെ ബംഗ്ലാദേശി ക്രിക്കറ്റ് താരം നിരന്തരം ശല്യപ്പെടുത്തി ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭര്‍ത്താവ് ഷൊയ്ബ് മാലിക്;ബംഗ്ലാദേശി താരത്തിന് ക്രിക്കറ്റില്‍ നിന്നും ആറുമാസം വിലക്ക്
ധാക്ക: ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍താരം സാനിയ മിര്‍സയെ പ്രമുഖ ക്രിക്കറ്റ് താരം നിരന്തരം ശല്യപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി സാനിയയുടെ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക് രംഗത്ത്. ബംഗ്ലാദേശ് ക്രിക്കറ്റ് താരം സബ്ബീര്‍ റഹ്മാനെതിരെയാണ് മാലിക്കിന്റെ വെളിപ്പെടുത്തല്‍. സാനിയ മിര്‍സയോട് താരം മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് മാലിക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു വര്‍ഷം മുമ്പ് പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനായി ബംഗ്ലാദേശില്‍ എത്തിയപ്പോള്‍ താരത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ പരാതി. എന്നാല്‍ മാലിക്കിന്റെ പരാതിയെ തുടര്‍ന്ന് താരത്തിനെതിരേ എന്തു നടപടി സ്വീകരിച്ചുവെന്നതിനെപ്പറ്റി ഇതുവരെ മാലിക്കിന് അറിയിപ്പ് നല്‍കിയിട്ടില്ല. അച്ചടക്ക നടപടി പലതവണ നേരിട്ടിട്ടുള്ള താരമാണ് സബ്ബീര്‍ റഹ്മാന്. ഈ വാര്‍ത്ത കേട്ട സാനിയയുടെ ആരാധകര്‍ ഞെട്ടലിലാണ്. അച്ചടക്ക ലംഘനത്തെത്തുടര്‍ന്ന് സബ്ബീര്‍ റഹ്മാന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആറു മാസത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
Read More