മത്സ്യത്തൊഴിലാളികളെയാകെ ആശങ്കയിലാഴ്ത്തി ചുഴലിക്കാറ്റ്. വ്യാഴാഴ്ച രാവിലെ 7 നു കാഞ്ഞങ്ങാട് ചിത്താരി കടപ്പുറത്ത് നിന്നു 25 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചുഴലി പ്രത്യക്ഷപ്പെട്ടത്. ഇതു പിന്നീട് കരയിലേക്ക് നീങ്ങുകയായിരുന്നു. ഈ സമയം നൂറു കണക്കിനു മത്സ്യ തൊഴിലാളികള്‍ കടലിലുണ്ടായിരുന്നു. ഫുട്‌ബോള്‍ മൈതാനത്തിന്റെ വലുപ്പത്തില്‍ വെള്ളം ചുഴറ്റിയാണ് കാറ്റ് കരയിലേക്ക് അടുത്തതെന്നു മത്സ്യ തൊഴിലാളിയായ ഭാസ്‌കരന്‍ ചിത്താരി പറഞ്ഞു. കരയിലേക്ക് എത്തുമ്പോഴേക്കും ചുഴലിയുടെ വലുപ്പം കുറയുകയായിരുന്നു. ചുഴലിക്ക് തൊട്ടപ്പുറത്തായി കോട്ടിക്കുളം വള്ളക്കാര്‍ എന്ന പേരിലുള്ള മത്സ്യ തൊഴിലാളി സംഘം മീന്‍ പിടിക്കുന്നുണ്ടായിരുന്നു. ചുഴലിയുടെ ദൃശ്യം വള്ളത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തുകയും ചെയ്തു. കടലില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിഭാസം കണ്ടതെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. ചുഴലിയുടെ വരവ് ദൂരെ കണ്ടതോടെ മത്സ്യ തൊഴിലാളികള്‍ വഴി മാറുകയായിരുന്നു. അതേ സമയം ഇത് കടലില്‍ കാണുന്ന ‘വാട്ടര്‍ സ്പൗട്ട്’ പ്രതിഭാസമാണെന്നും പറയുന്നു. കടലില്‍ അന്തരീക്ഷ മര്‍ദത്തിന്റെ…
Read More