കാമുകന്മാര് ആവശ്യപ്പെട്ടാല്‍ തന്നെത്തന്നെ സമര്‍പ്പിക്കാന്‍ മടിയില്ലാത്തവരാണ് ഇപ്പോഴത്തെ പല പെണ്‍കുട്ടികളും. ഇവരുടെ സ്നേഹത്തെ ചൂഷണം ചെയ്ത് അവരുടെ ശരീരഭാഗങ്ങളുടെ നഗ്നത ആസ്വദിക്കുന്ന കാമുകന്മാരുടെ എണ്ണവും ഈ സമൂഹത്തില്‍ കുറവല്ല. നഗ്നസെല്ഫികള് സാമൂഹിക വിപത്തായി മാറുന്ന ഇക്കാലത്ത് പ്രസക്തമാവുന്ന കഥയിങ്ങനെ… മനൂ… ഇതില്‍ അപ്പുറം എന്നെകൊണ്ട് പറ്റില്ല… നീ എന്റെയൊരു ഫോട്ടോ ചോദിച്ചു… മര്യാദയ്ക്കുള്ള ഒരു ഫോട്ടോ ഞാന്‍ തന്നു..” ഫോണിലൂടെയുള്ള രാഖിയുടെ സ്വരം ഉറച്ചതായിരുന്നു..പക്ഷെ അതിലൊന്നും മനു പിന്മാറിയില്ല. എനിക്കെന്തിനാ ഇങ്ങനത്തെ ഫോട്ടോ ഈ വേഷത്തില്‍ ഞാന്‍ നിന്നെ എന്നും കാണാറുള്ളതല്ലേ..? കാര്‍മേഘം മറയ്ക്കാത്ത വെണ്ണിലാവുപോലുള്ള രൂപത്തിലുള്ള നിന്റെ ഫോട്ടോ മതിയെനിക്ക്…”അവന്റെ സ്വരത്തില്‍ നിരാശ നിഴലിച്ചിരുന്നു. മനൂ പ്ലീസ്……എന്നെ നിര്‍ബന്ധിക്കരുത്..അങ്ങനെയൊക്കെ നമ്മുടെ കല്യാണ ശേഷം കണ്ടാ മതി. രാഖീ..നമ്മുടെ കാര്യമൊക്കെ ഞാന്‍ വീട്ടില്‍ സൂചിപ്പിച്ചു..അവര്‍ക്കൊന്നും യാതൊരു എതിര്‍പ്പുമില്ല…” അവള് പറഞ്ഞുതീരുന്നതിനുമുമ്പ് അവന് ഇടയ്ക്കുകയറി പറഞ്ഞു അതൊക്കെ ശരിയായിരിക്കും..…
Read More