ഷോട്ട്സ് ധരിച്ച് പുറത്തിറങ്ങിയതിന്റെ പേരില്‍ പേയിംഗ് ഗസ്റ്റ് ആയ യുവതികളെ വീട്ടില്‍ അതിക്രമിച്ച് കയറി കൈയ്യേറ്റം ചെയ്തവര്‍ക്കെതിരേ കേസ്. മുതിര്‍ന്ന സ്ത്രീ ഉള്‍പ്പടെ ഒരു കുടുംബത്തിലെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൂനെയിലെ ഖരാഡിയില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അല്‍ക പഠാരെ, സച്ചിന് പഠാരെ, കേതന് പഠാരെ, സീമ പഠാരെ, ശീതള്‍ പഠാരെ, കിരണ്‍ പഠാരെ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരും യുവതികളും തമ്മില്‍ മുമ്പ് ചെറിയ കാര്യങ്ങളുടെ പേരില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ബുധനാഴ്ച യുവതികള്‍ ഷോട്ട്സ് ധരിച്ച് കറങ്ങി നടക്കുന്നതിനെച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. തുടര്‍ന്ന് രാത്രി 10.15ഓടെ ആറംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. ഇവരെ പ്രതികള്‍ ചെരുപ്പുകള്‍ കൊണ്ട് മര്‍ദിക്കുകയും വീട്ടുടമസ്ഥയായ സ്ത്രീയെ അപമാനിക്കുകയും വീട് തല്ലി തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുടമസ്ഥ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ്…
Read MoreTag: shorts
പാന്റിട്ടിട്ടു വാടാ ചെക്കാ ! ഷോര്‍ട്സ് ധരിച്ചെത്തിയ യുവാവിനെ വിലക്കി എസ്ബിഐ;ആരോപണം ഇങ്ങനെ…
ഷോര്‍ട്സ് ധരിച്ചെത്തിയ യുവാവിനെ എസ്ബിഐ ജീവനക്കാര്‍ ബാങ്കില്‍ കയറ്റിയില്ലെന്ന് ആരോപണം. കൊല്‍ക്കത്ത സ്വദേശിയായ ആശിഷ് എന്നയാളാണ് ബാങ്കിനെതിരേ ട്വിറ്ററില്‍ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. ഷോര്‍ട്സ് ധരിച്ചെത്തിയ തന്നോട്, ബാങ്ക് ജീവനക്കാര്‍, പാന്റ്സ് ധരിച്ചുവരാന്‍ ആവശ്യപ്പെട്ടെന്നാണ് ആശിഷ് പറയുന്നത്. ഉപയോക്താക്കള്‍ എന്തുതരം വസ്ത്രം ധരിക്കണമെന്ന് എസ്ബിഐ എന്തെങ്കിലും നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ടോയെന്ന് ആശിഷ് ചോദിച്ചു. 2017ലും തനിക്ക് സമാനമായ അനുഭവം പൂനയിലെ ബാങ്കില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നും ആശിഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആശിഷിന്റെ ട്വീറ്റിനെ അനുകൂലിച്ചും എതിര്‍ത്തും പോസ്റ്റുകള്‍ വരുന്നുണ്ട്. എസ്ബിഐ അക്കൗണ്ട് ക്ലോസ് ചെയ്ത് മറ്റൊരു ബാങ്കില്‍ അക്കൗണ്ട് എടുക്കാന്‍ ചിലര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ പോകുമ്പോള്‍ ഡ്രസ് കോഡ് പാലിക്കേണ്ടിവരുമെന്ന് പറയുന്നവരുമുണ്ട്.
Read Moreഷോര്‍ട്സ് ധരിച്ച് പരീക്ഷയെഴുതാന്‍ വന്ന 19കാരിയെ കര്ട്ടന് ഉടുപ്പിച്ച് ഇന്‍വിജിലേറ്റര്‍ ! സംഭവം ഇങ്ങനെ…
ഷോര്‍ട്സ് ധരിച്ച് പരീക്ഷാ ഹാളിലെത്തിയ 19കാരിയെ കര്ട്ടന് ഉടുപ്പിച്ച് അധികൃതര്‍. അസം അഗ്രിക്കള്‍ച്ചര്‍ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുരനുഭവമുണ്ടായത്. കാലുകള്‍ പുറത്തു കാണുന്ന ഷോര്‍ട്സ് ധരിച്ച് പരീക്ഷയ്ക്കിരുത്തില്ലെന്നായിരുന്നു ഇന്‍വിജിലേറ്ററുടെ തീരുമാനം. ബിശ്വനാഥ് ചരിയാലി സ്വദേശിയായ ജൂബിലി എന്ന പെണ്‍കുട്ടി പിതാവിനൊപ്പമാണ് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയത്. തേസ്പൂരിലെ ഗിരിജാനന്ദ ചൗധരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിലാണ് പരീക്ഷ നടന്നത്. സെക്യൂരിറ്റി ജീവനക്കാരന് ജീബിലിയെ അകത്തേക്ക് പ്രവേശിപ്പിച്ചെങ്കിലും ഇന്‍വിജിലേറ്റര്‍ തടഞ്ഞു. ഈ വേഷം ധരിച്ചു പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് അവര്‍ അറിയിച്ചു. അഡ്മിറ്റ് കാര്‍ഡില്‍ പ്രത്യേക വസ്ത്രധാരണ ചട്ടങ്ങളൊന്നും പറയുന്നില്ലെന്നും അസം അഗ്രികള്‍ചറല്‍ യൂനിവേഴ്സിറ്റി ഷോര്‍ട്സ് വിലക്കിക്കൊണ്ട് എവിടേയും പരാമര്‍ശിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടിയെങ്കിലും യാതൊരു ഫലവുമില്ലായിരുന്നു. വിദ്യാര്‍ത്ഥിനി കരഞ്ഞ് ആവശ്യപ്പെട്ടിട്ടും പാന്റ്സ് ധരിച്ച് എത്തിയാല്‍ പരീക്ഷാ ഹാളില്‍ പ്രവേശിക്കാമെന്നായിരുന്നു എക്സാം കണ്ട്രോളര് ഒ അറിയിച്ചത്. ജൂബിലിയുടെ…
Read Moreകുട്ടിയുടുപ്പുകള്‍ ഇടുന്നത് ഒരു മോശം കാര്യമാണെന്ന് ഇതുവരെ തോന്നിയിട്ടില്ല ! തുറന്നു പറച്ചിലുമായി ഇനിയ…
തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കുള്ള താരമാണ് ഇനിയ. തമിഴിലും മലയാളത്തിലും ഒരു പോലെ തിളങ്ങി നില്ക്കുന്ന താരസുന്ദരി ജയരാജ് സംവിധാനം ചെയ്ത റെയ്ന്‍ റെയ്ന്‍ കം എഗെയ്ന് എന്ന മലയാളം ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി അമ്പതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. സ്വര്‍ണക്കടുവ, പരോള്‍, പെങ്ങളില, മാമാങ്കം എന്നിവയാണ് ശ്രദ്ധേയ മലയാള ചിത്രങ്ങള്‍. തമിഴ്, കന്നഡ ഭാഷകളിലടക്കം ഒരു പിടി ചിത്രങ്ങള്‍ താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുണ്ട്. 2011 ലെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരവും ഇനിയ നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ ശ്രദ്ധ നേടാറുണ്ട്. ഇപ്പോളിതാ ഗ്ലാമറസുള്ള കഥാപാത്രങ്ങള്‍ ചെയ്യാനോ ഫോട്ടോഷൂട്ടില്‍ ഷോര്‍ട്ട്സ് ധരിക്കനോ മടിയില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.…
Read More