കൊച്ചി: സഹോദരങ്ങളുടെ “ഗ്യാങ്’ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികളുടെ കൈയിലുണ്ടായിരുന്ന എയര്‍ഗണ്ണിന്റെ ഉറവിടം തേടി പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ഷാരണ്‍, ഇര്ഫാന്, രേഷ്മ, ആദിത്യ, അജ്മല്‍, സാദി, സക്കീര്‍, സാവിയോ എന്നിവരെ കഴിഞ്ഞ ദിവസം പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡില്‍ കഴിഞ്ഞ 25ന് രാത്രി നടന്ന സംഭവത്തില്‍ പാലാരിവട്ടം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഏറ്റുമുട്ടലില്‍ ഒരാളുടെ കൈ ഒടിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു. സഹോദരി കാമുകനൊപ്പം ഇറങ്ങിപ്പോയത് ഇഷ്ടപ്പെടാത്ത സഹോദരനും കൂട്ടുകാരും ചേര്‍ന്നാണ് സഹോദരിയെയും കാമുകന്റെ കൂട്ടുകാരെയും അക്രമിച്ചത്. ഇരുകൂട്ടരും തമ്മില്‍ നിരന്തരം വഴക്കിലേര്പ്പെടാറുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം ഇരുകൂട്ടരും തമ്മില്‍ ഇടപ്പള്ളിയില്‍ വച്ചും വാക്കേറ്റം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഇവര്‍ സ്റ്റേഡിയം ലിങ്ക് റോഡില്‍ എത്തിയത്. നിയമവിദ്യാര്‍ഥിയായ…
Read MoreTag: shot
അച്ഛന്റെ കൊലപാതകത്തിന് പ്രതികാരം ! റോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സഹോദരങ്ങള്‍ക്ക് നേരെ തുരുതുരാ നിറയൊഴിച്ചു; ഞെട്ടിക്കുന്ന വീഡിയോ…
സിനിമസ്റ്റൈലിലുള്ള കൊലപാതകങ്ങള്‍ വടക്കേഇന്ത്യയില്‍ പലയിടത്തും അരങ്ങേറാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. തിരക്കുള്ള റോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സഹോദരങ്ങളെ ഒരാള്‍ വെടിവെക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുഭാഷ് നഗറില്‍ ശനി വൈകുന്നേരമായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുറഞ്ഞത് 10 തവണയെങ്കിലും വെടിയുതിര്‍ത്തിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഡല്‍ഹിയിലെ കേശോപുര്‍ മണ്ഡിയുടെ മുന്‍ ചെയര്‍മാനായ അജയ് ചൗധരി, സഹോദരന് ജസ്സ ചൗധരി എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ചികിത്സയില്‍ തുടരുന്ന ഇരുവരുടെയും നില ഗുരുതരമാണ്. അക്രമികളില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. തിഹാര്‍ സ്വദേശികളായ സഹോദരങ്ങള്‍ ഇരുവരും ബന്ധുവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലേക്കു പോകവെയാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറയുന്നു. തിരക്കേറിയ സുഭാഷ് നഗര്‍…
Read More