വ്യത്യസ്ഥമായ റോളുകളിലൂടെ ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ശ്രിന്ദ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ ഫോട്ടോഷൂട്ടിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച പ്രമുഖ ചാനലിന്റെ പരിപാടിയ്‌ക്കെതിരേ തുറന്നടിച്ചിരിക്കുകയാണ് നടി. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്ത യുവനടിമാരെ ക്രൂരമായി ട്രോളുന്ന പരിപാടി അവതരിപ്പിക്കുന്ന ഒരു പ്രമുഖ ചാനലിനെതിരെയാണ് ശ്രിന്ദയുടെ പ്രതികരണം. ഇത് 2021 ആണ് എന്ന കാര്യം ഓര്‍മിപ്പിക്കട്ടെ എന്ന് പറഞ്ഞാണ് ശ്രിന്ദയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഇനിയും ഇത്തരം പരിപാടികള്‍ വിലപ്പോവില്ല. എല്ലാവരും ഇപ്പോള്‍ ഇത്തരം ടോക്സിക് സ്വഭാവ രീതികളില്‍നിന്നും കാഴ്ചപ്പാടുകളില്‍ നിന്നുമൊക്കെ പിന്‍വാങ്ങാന്‍ ശ്രമിക്കുകയാണ്, അതുപോലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പോരാടുകയും സ്വന്തം ശരീരം സ്നേഹിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഇവിടെ ചിലര്‍ ഇരുപതിനായിരം ചുവടുകള്‍ പുറകിലോട്ട് പോവുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റില്‍ ശ്രിന്ദ പറയുന്നു. ‘ആ വീഡിയോയ്ക്ക് ശ്രദ്ധ കൊടുക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. കാരണം…
Read MoreTag: shrinda arhaan
സച്ചിനെ അറിയാത്ത ആ പെണ്‍കുട്ടി വിവാഹിതയായി !നടി ശ്രിന്ദയെ വിവാഹം കഴിച്ചത് യുവ സംവിധായകന്‍
നടി ശ്രിന്ദ വിവാഹിതയായി. സംവിധായകന്‍ സിജു എസ്.ബാവയാണ് വരന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങോടെയാണ് ഇരുവരും വിവാഹിതരായത്. ഫഹദ് ഫാസില്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ‘നാളെ’ എന്ന ചിത്രം സംവിധാനം ചെയ്തത് സിജുവായിരുന്നു.2010ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് 22 ഫീമെയില്‍ കോട്ടയത്തില്‍ ജിന്‍സി എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ടു. ശ്രിന്ദയുടെ കരിയറില്‍ വഴിത്തിരിവായത് അന്നയും റസൂലും എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു. 1982 സിനിമയില്‍ നിവിന്‍പോളിയുടെ നായികയായി അഭിനയിച്ച ശ്രിന്ദയുടെ പ്രകടനം സച്ചിനെ അറിയാത്ത പെണ്‍കുട്ടി എന്ന നിലയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. സിനിമയില്‍ എത്തുന്നതിന് മുമ്പ് ശ്രിന്ദ വിവാഹിതയായിരുന്നു. 19-ാം വയസില്‍ പ്രണയിച്ച ആളെ തന്നെയാണ് ശ്രിന്ദ വിവാഹം ചെയ്തത്. എന്നാല്‍ നാലുവര്‍ഷത്തിനു ശേഷം ഇവര്‍ പിരിയുകയായിരുന്നു. ശ്രിന്ദയ്ക്ക് ഒരു മകനുണ്ട്. അര്‍ഹാന്‍…
Read More