ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്ലിനോട് മാധ്യമപ്രവര്‍ത്തകര്‍ മിക്കവാറും ചോദിക്കുന്ന ഒരു ചോദ്യമാണ് ആരാണ് ഇഷ്ട നടി എന്നത്. ഇത് ട്രാപ്പാണെന്ന് മനസ്സിലാക്കി ആദ്യമൊക്കെ ഒഴിഞ്ഞു മാറിയിരുന്ന താരം പിന്നീട് നടി സാറ അലിഖാന്റെ പേര് പറയുകയുണ്ടായി. അതോടെ ഇരുവരും തമ്മില്‍ പ്രണയമാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കുകയും ചെയ്തു. ഇപ്പോഴിതാ തനിക്ക് തെന്നിന്ത്യയിലെ സൂപ്പര്‍ താരസുന്ദരി രശ്മിക മന്ദണ്ണയോടു ക്രഷ് തോന്നിയിട്ടുണ്ടെന്ന് താരം തുറന്നു പറഞ്ഞിരിക്കുകയാണ്. ശുഭ്മാന്‍ ഗില്ലിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. രശ്മികയുടെ ആരാധകരും സംഭവം ഏറ്റെടുത്ത് കഴിഞ്ഞു. എന്നാല്‍ ശുഭ്മാന്റെ പ്രസ്താവനയോട് രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനോട് രശ്മിക എങ്ങനെ പ്രതികരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. നടി സാറ അലിഖാനു പുറമെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ മകള്‍ സാറയുടെ പേരും ശുഭ്മാനൊപ്പം ഉയര്‍ന്നു കേട്ടിരുന്നു. ഇപ്പോഴിതാ സാറമാരെയെല്ലാം പിന്തള്ളി…
Read More