സാധാരണക്കാരന്റെ മേല്‍ കുതിര കേറുന്നത് പല പോലീസുകാരുടെയും പതിവാണ്. ചിലപ്പോഴൊക്കെ പണിമേടിച്ചു കെട്ടുകയും ചെയ്യും. വഴിയോര കച്ചവടക്കാരായ യുവാക്കളെ പച്ചത്തെറി വിളിച്ച മ്യൂസിയം പോലാസ് സ്‌റ്റേഷനിലെ എസ്‌ഐയാണ് ഇത്തവണ പണിമേടിച്ചു കെട്ടിയത്. തിരുവനന്തപുരം ബാര്‍ട്ടന്‍ കോളനിയ്ക്കു സമീപം തണ്ണിമത്തന്‍ വില്‍ക്കുന്ന യുവാക്കളോട് യാതൊരു കാരണവുമില്ലാതെ എസ് ഐ സുനില്‍കുമാര്‍ തട്ടിക്കയറുകയായിരുന്നു. എന്നാല്‍ യുവാക്കള്‍ സംഭവത്തിന്റെ വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിട്ടതോടെ സംഭവം വൈറലായി. എന്നാല്‍ സ്ഥിരമായി സംഘര്‍ഷങ്ങളുണ്ടാകുന്ന പ്രദേശത്ത് കച്ചവടം ചെയ്യരുതെന്നു പറഞ്ഞപ്പോള്‍ യുവാക്കള്‍ തന്നെ പുളിച്ചതെറി വിളിക്കുകയായിരുന്നെന്നാണ് എസ്‌ഐ പറയുന്നത്. യുവാക്കള്‍ ഗുണ്ടകളാണെന്നും എസ്‌ഐ പറഞ്ഞു. യുവാക്കളുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്ന തെളിവുകള്‍ വേണമെന്നുണ്ടെങ്കില്‍ നല്‍കാമെന്നും എസ്ഐ പറഞ്ഞു. താന്‍ നിരപരാധിയെന്ന് വരുത്തി തീര്‍ക്കാനായിരുന്നു എസ്ഐയുടെ ശ്രമം. കഴിഞ്ഞ ദിവസമാണ് സംഭവം. ജീപ്പിലെത്തിയ പൊലീസ് തണ്ണിമത്തന്‍ വില്‍ക്കുന്ന യുവാക്കളോട് ഇവിടെ കച്ചവടം നടത്താന്‍ പാടില്ലെന്നും ഇവിടെ നിന്നും…
Read More