നരകത്തിന്റെ വാതില്‍, ഈസ്റ്റേണ്‍ സൈബീരിയയിലെ ബാറ്റഗെയ്ക ഗര്ത്തത്തിനെ ഇങ്ങനെയാണ് ലോകം വിശേഷിപ്പിക്കുന്നത്. രണ്ട് ലക്ഷത്തോളം പഴക്കമുള്ള ഭൂമിയുടെ അവസ്ഥയെയും കാലാവസ്ഥയെയും കുറിച്ചെല്ലാം പഠിക്കാനുള്ള സാദ്ധ്യതകള്‍ ഇവിടെയുണ്ടെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. സൈബീരിയയിലെ യാന നദിക്കരയ്ക്ക് സമീപത്തായാണ് ഈ ഗര്‍ത്തമുള്ളത്. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെയാണ് ഈ ഗര്‍ത്തത്തിന് എന്ത് സംഭവിക്കുന്നുവെന്ന് ഇപ്പോള്‍ നിരീക്ഷിച്ചു കൊണ്ടേയിരിക്കുകയാണ്. ഭൂമിക്കടിയിലേക്കുള്ള വാതില്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഏകദേശം ഒരു കിലോമീറ്റര്‍ നീളമുള്ള ഇതിന്റെ ആഴം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ വിസ്തീര്‍ണം 20 മുതല്‍ 30 മീറ്റര്‍ വരെ കൂടുന്നുവെന്നാണ് കണ്ടെത്തല്‍. ഇവിടെ ഉള്ള മാറ്റങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാവുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഇതിനടുത്തുള്ള പ്രദേശത്തെ പരിസ്ഥിയില്‍ വലിയ മാറ്റമുണ്ടാവുന്നത് ഈ ഗര്‍ത്തത്തെയും ബാധിക്കുന്നുണ്ട്. പഴയ ഫോസിലുകളിലേക്കും മനുഷ്യരാശിയുടെ പഴയ ചരിത്രത്തിലേക്കുള്ള വാതിലായി ഈ ഗുഹാമുഖം മാറാന്‍ സാധ്യതയുണ്ടോയെന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്. ഈ ഗര്‍ത്തത്തില്‍ നിന്ന് പലപ്പോഴും…
Read MoreTag: siberia
സൈബീരിയയില്‍ പട്ടാപ്പകല്‍ സൂര്യന് അപ്രത്യക്ഷനായതു കണ്ട് ജനം പരിഭ്രാന്തരായി ! ഒടുവില്‍ രണ്ടര മണിക്കൂറിനു ശേഷം തിരികെയെത്തി;സൈബീരിയയില്‍ നടന്ന അസാധാരണ സംഭവത്തിന്റെ പിന്നിലെ രഹസ്യം ഇങ്ങനെ…
ധ്രുവപ്രദേശങ്ങളിലുള്ളവര്ക്ക് സൂര്യനെ വല്ലപ്പോഴുമാണ് കണികാണാന്‍ കിട്ടുക. ഉത്തരധ്രുവത്തോടു ചേര്‍ന്നുകിടക്കുന്ന സൈബീരിയയിലും സ്ഥിതി വ്യത്യസ്ഥമല്ല. ശൈത്യകാലത്തില്‍ ദിവസത്തില്‍ രണ്ട് മണിക്കൂര്‍ മാത്രം തെളിയുന്ന സൂര്യന് പക്ഷെ വേനലില്‍ 20 മുതല്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കുറി വേനല്‍ക്കാലത്ത് സൂര്യന് നട്ടുച്ചയ്ക്ക് അപ്രത്യക്ഷനായപ്പോള്‍ സൈബീരിയക്കാര്‍ ഒന്നു പേടിച്ചു. കഴിഞ്ഞയാഴ്ചയാണ് സൈബീരിയയില്‍ നിന്ന് പട്ടാപ്പകല്‍ സൂര്യന് അപ്രത്യക്ഷനായത്. രാവിലെ 11. 30ന് അപ്രത്യക്ഷനായ സൂര്യന് തിരികെയെത്തിയത് ഉച്ചയ്ക്ക് 2 മണിക്കാണ്. പതിവില്ലാതെ പകല്‍ ഇരുട്ടു മൂടുന്നതു കണ്ട സൈബീരിയക്കാര്‍ ആകെ പരിഭാന്ത്രരായി. പതിയെ ഇരുട്ടിനു കനം കൂടി വന്നു. വൈകാതെ അവസ്ഥ രാത്രിക്കു തുല്യമായി. ലൈറ്റിടാതെ ഒന്നും കാണാനോ ടോര്‍ച്ചില്ലാതെ പുറത്തിറങ്ങാനോ പറ്റാത്ത അവസ്ഥ. ചിലര്‍ ഭൗമനിരീക്ഷണ കേന്ദ്രത്തിലെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ച് കാരണമന്വേഷിച്ചു, കടുത്ത വിശ്വാസികളായ ചിലരാകട്ടെ ആരാധനാലയങ്ങളിലേക്ക് ഓടുകയും ചെയ്തു. ഏതായാലും മൂന്ന് മണിക്കൂര്‍…
Read More