മൃഗങ്ങളുമായുള്ള സഹവാസം മാനസിക സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് മുമ്പേ തന്നെ തെളിഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ മാനസിക വെല്ലുവിളി നേരിടുന്ന രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ മൃഗങ്ങളെ ഏര്‍പ്പാടാക്കിയിരിക്കുകയാണ് മെക്സിക്കോയിലെ ഒരു പൊതു ആശുപത്രി. മാനസിക രോഗങ്ങള്‍ക്കുള്ള ചികിത്സയിലാണ് മക്കാവു തത്ത മുതല്‍ സൈബീരിയന്‍ ഹസ്കി വരെയുള്ള പക്ഷി മൃഗാദികളുടെ സാന്നിദ്ധ്യം പ്രയോജനപ്പെടുത്തുന്നത്. ഒമ്പത് വയസ്സുള്ള അലെസിയ റാമോസ് എന്ന പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് ഇവയെ പ്രയോജനപ്പെടുത്തിയിരുന്നു. തന്റെ ഉത്കണ്ഠ കുറയ്ക്കാനും വികാരങ്ങളെ നിയന്ത്രിക്കാനും കൂടുതല്‍ ആശ്വാസം കണ്ടെത്താനും അതുവഴി ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ ചികിത്സാ സമ്പ്രദായത്തിലൂടെ കഴിഞ്ഞതായി അലെസിയ പറഞ്ഞു. കുട്ടികളില്‍ ശ്രദ്ധക്കുറവ് ഉണ്ടാക്കുന്ന അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസോഡര്‍ (എഡിഎച്ച്ഡി) എന്ന രോഗത്തിന് ചികിത്സ തേടിയെത്തിയതാണ് അലെസിയ. നാഷണല്‍ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്ന ആശുപത്രിയിലാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. എട്ട് നായകളും ഇവിടെയുണ്ട്. ഒരു അപകടത്തില്‍ കണ്ണ്…
Read MoreTag: Siberian husky
വാങ്ങിയത് സൈബീരിയന്‍ ഹസ്ക്കിയെ ! ‘നായക്കുട്ടി’ വളര്‍ന്നതോടെ ഉറക്കം നഷ്ടപ്പെട്ടത് പരിസരത്തെ കോഴികള്‍ക്ക്…
സൈബീരിയന്‍ ഹസ്ക്കിയെന്നു കരുതി ഓമനിച്ച് വളര്‍ത്തിയത് കുറുക്കനെ. പെറുവിലാണ് സംഭവം. മാരിബെല്‍ സൊട്ലൊയും കുടുംബവും സെന്‍ട്രല്‍ ലിമയിലുള്ള ഒരു ചെറിയ പെറ്റ് ഷോപ്പില്‍ നിന്നാണ് സൈബീരിയന്‍ ഹസ്കി ഇനത്തില്‍പ്പെട്ട നായക്കുട്ടിയെ വാങ്ങിയത്. കാഴ്ചയില്‍ ചെന്നായയെപ്പോലെ ഇരിക്കുന്ന ഇനമാണ് സൈബീരിയന്‍ ഹസ്കി.വാങ്ങിയ ആദ്യനാളുകളിലൊന്നും വീട്ടുകാര്‍ക്ക് നായ്ക്കുട്ടിയുടെ പെരുമാറ്റത്തില്‍ യാതൊരു സംശവും തോന്നിയില്ല. എന്നാല്‍ റണ്‍റണ്‍ എന്നു പേരിട്ട നായ്ക്കുട്ടി വളര്‍ന്നതോടെ തനിസ്വഭാവം കാണിച്ചു തുടങ്ങി. അയല്‍ക്കാരുടെ കോഴികളെയും താറാവുകളെയും ഓടിച്ചിട്ടു പിടിച്ചു കൊന്നു തിന്നതോടെയാണ് തങ്ങള്‍ വളര്‍ത്തിയത് നായ്ക്കുട്ടിയെ അല്ല കുറുക്കനെയാണെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്. നീണ്ട കാലുകളും കൂര്‍ത്ത ചെവിയും രോമങ്ങള്‍ നിറഞ്ഞ വാലും കൂര്‍ത്ത മുഖവുമുള്ള ആന്‍ഡിയന്‍ ഫോക്്സ് ഗണത്തില്‍ പെട്ട കുറുക്കനെയാണ് കുടുംബം ഹസ്ക്കിയെന്നു കരുതി ഓമനിച്ചു വളര്‍ത്തിയത്. ആദ്യകാലത്ത് നായ്ക്കുട്ടികളെപ്പോലെ തന്നെയായിരുന്നു റണ്‍റണ്‍ കുരച്ചിരുന്നതെന്നും അതുകൊണ്ട്തന്നെ കണ്ടപ്പോള്‍ സംശയമൊന്നും തോന്നിയിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. ലിമയില്‍…
Read More