പൊറോട്ടയടിച്ചും പോത്തിനെ വളര്‍ത്തിയും പാവങ്ങളെ ഊട്ടുന്ന യുവാവിന്റെ പ്രതിജ്ഞ ! കൈനകരിക്കാരന്‍ സിബിന്‍ ജോസഫ് ജീവിക്കുന്നത് തന്നെ സഹജീവികളുടെ വയറു നിറയ്ക്കുന്നതിനായി; നന്മവിതറുന്ന യുവാവിന്റെ ജീവിതം ഇങ്ങനെ…

കോട്ടയം മെഡിക്കല്‍ കോളജിനു മുമ്പിലെത്തുന്ന ഏവരുടെയും കണ്ണു നിറയിക്കും സിബിന്‍ ജോസഫ് എന്ന യുവാവ്. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് ഈ ചെറുപ്പക്കാരന്റെ ഒരു ദിവസം തുടങ്ങുന്നത്. സുമനസ്സുകളുടെ മുമ്പില്‍ സഹജീവികളെ പോറ്റാനായി അയാള്‍ കൈനീട്ടുന്നു. അവരില്‍ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് പാവങ്ങള്‍ക്കായി ഭക്ഷണം പാകം ചെയ്തു വിളമ്പുകയാണ് ഈ ചെറുപ്പക്കാരന്‍. പ്ലസ്ടു കഴിഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ആലപ്പുഴ കൈനകരിക്കാരന്‍ പയ്യന്‍ സിബിന്‍ ജോസഫ്. നേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക്. കയറിക്കിടക്കുവാന്‍ നല്ല ഒരിടമില്ല. ആ പാചകപ്പുരയോട് ചേര്‍ന്നുള്ള ബെഞ്ചില്‍ കിടന്നുറങ്ങി നേരം വെളുപ്പിക്കുമ്പോള്‍ അടുത്തദിവസത്തെ ഉച്ച ഭക്ഷണം എങ്ങനെ തയ്യാറാക്കും എന്ന ചിന്തയില്‍ ആ മനസ്സ് വേവാറുണ്ട്. കോട്ടയം മെഡിക്കല്‍ കോളെജിനടുത്തുള്ള ഈ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ ഇപ്പോള്‍ ദിവസം 800 പേര്‍ക്ക് ഊണ്…

Read More