അമ്മയില്‍ നിന്ന് വിധി വേര്‍പ്പെടുത്തിയ തന്റെ സഹോദരനെ 76 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടി സഹോദരി. ഇന്ത്യക്കാരനായ തന്റെ സഹോദരനെ കണ്ടുമുട്ടിയപ്പോള്‍ സക്കീന ബി എന്ന 74 നാലുകാരിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ഇന്ത്യ-പാക് വിഭജനകാലത്ത് നഷ്ടപ്പെട്ടതാണ് അവര്‍ക്ക് തന്റെ സഹോദരനെ. നീണ്ട 76 വര്‍ഷങ്ങള്‍ക്ക് ശേഷം സക്കീന ബി ആദ്യമായി തന്റെ സഹോദരനെ കാണുന്ന വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ഞായറാഴ്ച വൈകുന്നേരും കര്‍ത്താര്‍പൂര്‍ ഇടനാഴി സാക്ഷ്യം വഹിച്ചത്. പാകിസ്താനിലെ ഷെയ്ഖുപുര പ്രവിശ്യയിലെ ഗുര്‍ദാസ് ഗ്രാമത്തിലാണ് സക്കീന ബി താമസിക്കുന്നത്. തന്റെ സഹോദരന് ഗുര്‍മെയ്ല്‍ സിങ് ഗ്രെവാളിനെ കണ്ടെത്താനുള്ള അവരുടെ ജീവിതകാലം മുഴുവന്‍ നീണ്ട പ്രയത്നമാണ് ഞായറാഴ്ച സഫലീകരിച്ചത്. ഇവരുടെ അമ്മയ്ക്ക് ഗുര്‍മെയ്ല്‍ സിങ് 1961-ല്‍ ഒരു കത്ത് എഴുതിയിരുന്നു. ഇതിനുശേഷമാണ് സക്കീന ബി സഹോദരനെ തിരഞ്ഞ് അന്വേഷണം തുടങ്ങിയത്. നാസിര്‍ ധില്ലന് എന്ന പാക്കിസ്ഥാനി യൂട്യൂബറുടെ ശ്രമഫലമായാണ് സക്കീന ബിക്ക്…
Read MoreTag: sibling
ഒമ്പതു വയസുകാരനെ ജ്യേഷഠന് കറിക്കത്തി കൊണ്ട് കുത്തിക്കൊന്നത് മാതാപിതാക്കളുടെ മുറി പൂട്ടിയ ശേഷം! പട്ടാമ്പിയില്‍ നടന്ന ദാരുണസംഭവം ‘എന്റെ വീട് അപ്പുവിന്റെയും’ സിനിമയെ അനുസ്മരിപ്പിക്കുന്നത്
പട്ടാമ്പി: ഉറങ്ങിക്കിടന്ന നാലാംക്ലാസുകാരനെ സഹോദരന് കറിക്കത്തികൊണ്ടു കുത്തിക്കൊന്നു. കുത്തേറ്റ ഇളയ സഹോരന്റെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ കോയമ്പത്തൂരില്‍ പഠിക്കുന്ന ജ്യേഷ്ഠ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം കൂര്ക്കപ്പറമ്പില് പട്ടാരത്തുവീട്ടില്‍ ഇബ്രാഹിമിന്റെ മകന് മുഹമ്മദ് ഇബ്രാഹിം(ഒന്‍പത്) ആണ് മരിച്ചത്. നരിപ്പറമ്പ് ഗവ: യു.പി. സ്കൂള്‍ വിദ്യാര്‍ഥിയാണ്. ഇളയസഹോദരന് അഹമ്മദ് ഇബ്രാഹി(ഏഴ്)നെയാണു ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെ ആക്രമിച്ച സഹോദരന് നബീല്‍ ഇബ്രാഹിമിനെ(22)യാണു കൊപ്പം പോലീസ് അറസറ്റ് ചെയ്തത്. സോളൂര്‍ ആര്.വി.എസ്. മെഡിക്കല്‍ കോളജില്‍ മൈക്രോ ബയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയാണു പ്രതി. എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയ്ക്കു സമാനമായി ഇളയകുട്ടികളോടുള്ള മാതാപിതാക്കളുടെ അമിതവാത്സല്യമാണു കൊലപാതകത്തിനു കാരണമെന്നാണു നിഗമനം. പ്രതി ലഹരിക്ക് അടിമയാണോയെന്നു പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച അര്‍ധരാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം. അത്താഴത്തിനുശേഷം സഹോദരങ്ങളെ തന്റെ മുറിയില്‍ നബീല്‍ കിടത്തുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍കേട്ട്…
Read More